
സ്വന്തം ലേഖകൻ: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കാനും തീരുമാനിച്ചു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന മാന്ദ്യം രൂക്ഷമായതാണ് രാജ്യത്തെ വാഹന നിർമ്മാതാക്കളെ കടുത്ത നടപടികൾക്ക് പ്രേരിപ്പിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് ഒരു ലക്ഷം കാറുകളുടെ കുറവാണ് ഹോണ്ടയ്ക്ക് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിച്ചേക്കും. രാജസ്ഥാനിലെ പ്ലാന്റില്‍ മാത്രമായി നിര്‍മ്മാണം ചുരുക്കാനാണ് ഹോണ്ട ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റാണ്. ഈ പ്ലാന്റില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തി രണ്ടായിരം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണുള്ളത്. ആവശ്യം കുറഞ്ഞതിനാല്‍ ഇപ്പോള്‍ ഇവിടെ നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം 30000 ആയി ചുരുങ്ങി. ഗുജറാത്തില്‍ കൈവശമുള്ള ഭൂമി വില്‍ക്കാനും ഹോണ്ട ആലോചിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കമ്പനി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല