1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ കൈയ്യില്‍ ഒതുങ്ങുന്ന തരത്തില്‍ വീടുകള്‍ ലഭ്യമാകുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം റിബിള്‍ വാലിയ്ക്ക് ആണെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. 2013- 2023 കാലത്തെ ശരാശരി വീട് വിലയും ശരാശരി വ്യക്തിഗത വരുമാനവും വിശകലനം ചെയ്ത് മൂവിംഗ് പ്ലാറ്റ് ഫോം ആയ ഗെറ്റ്എമൂവര്‍ ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ നിന്നുള്ള കാണക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇംഗ്ലണ്ടിലെ എല്ലാ പ്രാദേശിക അഥോറിറ്റികളെയും പഠനത്തിന് വിധേയമക്കിയിരുന്നു.

എല്ലാ ലോക്കല്‍ അഥോറിറ്റികളുടെയും വിവരങ്ങള്‍ ശേഖരിച്ച്, വീടുവിലയില്‍ ഉണ്ടായ കുറവും വ്യക്തിഗത വരുമാനവും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് കൈയ്യില്‍ ഒതുങ്ങുന്ന വിലയില്‍ വീടുകള്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയത്. ഇംഗ്ലണ്ട് മൊത്തത്തില്‍ കണക്കാക്കിയാല്‍ വീടുകളുടെ വിലയില്‍ ശരാശരി 1,03,000 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വാര്‍ഷിക വേതനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 7,734 പൗണ്ട് ആണ്.

പൊതുവായി പറഞ്ഞാല്‍ വീടുകളുടെ വില, വരുമാന വര്‍ദ്ധനവിനേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിച്ചു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വര്‍ദ്ധനവുകള്‍ തമമിലുള്ള വ്യത്യാസം 21.73 ശതമാനമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശരാശരി വീടുവില ശരാശരി വരുമാനത്തേക്കാള്‍ എട്ട് മടങ്ങ് വര്‍ദ്ധിച്ചു എന്ന് ചുരുക്കം. ലണ്ടനിലായിരുന്നു ഏറ്റവും അദഹികം വര്‍ദ്ധനവ്

വീടുവിലയും വേതനവും തമ്മിലുള്ള അന്തര അനുപാതം 11. 95 ഉം ആയി, താങ്ങാനാവുന്ന വിലക്ക് വീടുകള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഏറ്റവും അവസാന സ്ഥാനമാണ് ലണ്ടന്. അതേ സമയം ഈ അനുപാതം 35.58 ഉം ആയി കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സ് ഈ ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈയ്യടക്കുകയും ചെയ്തു. വീടു വിലയേക്കാള്‍ വേഗത്തില്‍ വേതനം വര്‍ദ്ധിച്ച ഇംഗ്ലണ്ടിലെ ഒരേയൊരു മേഖല വടാക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മാത്രമാണ്. ഇവിടെ ശരാശരി വിലയില്‍ 33,000 പൗണ്ടിന്റെ മാത്രം വര്‍ദ്ധാനവ് ഉണ്ടായപ്പോള്‍, വേതനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് 7,087 പൗണ്ട് ആണ്.

വീടുകള്‍ സ്വന്തമാക്കുവാന്‍ ഏറ്റവും ഉതകിയ സ്ഥലം എന്ന പദവി നേടിയെടുത്തത് ലങ്കാഷയറിലെ റിബിള്‍ വാലിയാണെന്ന് പഠനാം വ്യക്തമക്കുന്നു. ഇവിടെ ശരാശരി വീട് വില നിരക്ക് വര്‍ദ്ധനയുടെ ഇരട്ടി വേഗത്തിലണ് വേതന വര്‍ദ്ധനവ് ഉണ്ടായത്. ഇവ തമ്മിലുള്ള അനുപാതം 17,89 ശതമാനമാണ്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ മേഖലകളില്‍ വീടു വില കുത്തനെ ഇടിഞ്ഞത് ഇവിടെയാണ്. ലങ്കാഷയറിലെ തന്നെ മറ്റൊരു സ്ഥലമായ ഫൈല്‍ഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാാനത്ത് എത്തി.

ഇവിടെ ശരാശരി വീടുവിലയില്‍ 69,500 പൗണ്ട് മുതല്‍ 2,29,500 പൗണ്ടിന്റെ വരെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, പ്രദേശവാസികളുടെ വരുമാനത്തില്‍ ഉണ്ടായ ശരാശരി വേതന വര്‍ദ്ധനവ് 16,342 പൗണ്ടാണ്. ഇവ തമ്മിലുള്ള അനുപാതം 14.59 ശതമാനവും. ടാന്‍ഡ്‌റിഡ്ജ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഡാര്‍ലിംഗ്ടണ്‍ നാലാം സ്ഥാനവും ബ്ലാക്ക് പൂള്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. വെസ്റ്റ് ലങ്കാഷയര്‍, വൈര്‍ ഫോറസ്റ്റ്, വെസ്റ്റ്മിനിസ്റ്റര്‍, ഹാര്‍ട്ടില്പൂള്‍, മിഡില്‍സ്ബറോ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് സ്ഥലങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.