1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2015

ബ്രിട്ടണില്‍ വീടില്ലാത്തവരുടെ എണ്ണം കുറച്ചു കാണിക്കുന്നതിനായി കൗണ്‍സില്‍ സര്‍വെയ്ക്കും മറ്റും ഉപയോഗിക്കുന്നത് അശാസ്ത്രീയമായ മാര്‍ഗങ്ങള്‍. ക്രൈസിസ്, ജോസഫ് റൗണ്ട്ട്രീ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

പ്രാദേശിക അടിസ്ഥാനത്തില്‍ താമസത്തിനുള്ള വീട് ലഭിക്കാത്തതിനാല്‍ മറ്റ് പ്രദേശങ്ങളിലേക്ക് താമസസൗകര്യം തേടി പോകേണ്ട അവസ്ഥയിലാണ് ബ്രിട്ടണിലെ സാധാരണക്കാരെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് പലപ്പോഴും കടങ്ങളും മറ്റും പെരുകി വരുന്നതിനാല്‍, കടം തീര്‍ക്കുന്നതിനും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനും പരസഹായം വേണ്ടി വരും.

സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഇംഗ്ലണ്ടില്‍ വീടില്ലാത്തവരായി കണ്ടെത്തിയിരിക്കുന്നത് 52,000 ആളുകളെയാണ്. 2013-14ലെ കണക്കാണിത്. ഈ കണക്കില്‍ പറയുന്നത് വര്‍ഷം തോറും വീടില്ലാത്തവരുടെ എണ്ണത്തില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ കുറവുണ്ടാകുന്നുണ്ടെന്നാണ്.

എന്നാല്‍ ക്രൈസിസും ജോസഫ് റൗണ്ട്ട്രീ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് 280,070 ആളുകള്‍ ഇംഗ്ലണ്ടില്‍ വീടില്ലാത്തവരായുണ്ടെന്നാണ്. സര്‍ക്കാര്‍ കണക്കുകളില്‍നിന്ന് വിഭിന്നമായി ഇവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത് ഓരോ വര്‍ഷവും വീടില്ലാത്തവരുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വര്‍ദ്ധനവുണ്ടാകുന്നുണ്ടെന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമെടുത്താണ് ഈ സ്ഥാപനങ്ങള്‍ സര്‍വെയും പഠനങ്ങളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സര്‍ക്കാരിന്റെ വെല്‍ഫെയര്‍ ആന്‍ഡ് ഹൗസിംഗ് പദ്ധിതികള്‍ എത്രത്തോളം കാര്യക്ഷമമായിട്ടുണ്ടെന്ന് കണ്ടെത്തുന്നതിനും അതിന്റെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുന്നതിനാണ് സംഘടനകള്‍ ചേര്‍ന്ന് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.