1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2015

എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ശാഖയില്‍ സ്വിസ് പോലീസിന്റെ റെയ്ഡ്. എച്ച്എസ്ബിസി ബാങ്ക് കള്ളപ്പണം വെളുപ്പിക്കുന്നതിനായി കൂട്ടുനില്‍ക്കുന്നു എന്ന് തെളിവുകള്‍ സഹിതം വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് എച്ച്എസ്ബിസി ബാങ്കില്‍ റെയ്ഡ് നടന്നത്. എച്ച്എസ്ബിസി ബാങ്കില്‍ കോടി കണക്കിന് രൂപയുടെ നിക്ഷേപമുള്ള നൂറ് ഇന്ത്യക്കാരുടെ പേരുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം പുറത്ത് വിട്ടിരുന്നു. ഇതില്‍ ഒരാള്‍ മലയാളിയാണ്. എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണനിക്ഷേപം ഉണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരൊക്കെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നത് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അംബാനിമരടക്കമുള്ള ബിസിനസുകാര്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും കള്ളപ്പണ നിക്ഷേപുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 164.92 കോടിയുടെ നിക്ഷേപമാണ് അംബാനി സഹോദരങ്ങള്‍ക്കുള്ളത്. മുന്‍ കോണ്‍ഗ്രസ് എംപി് അനു ടണ്ഠന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പേരുകളും ലിസ്റ്റിലുണ്ട്. ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിതാ താക്കറേയുടെയും പേര് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പട്ടികയിലുണ്ട്.

തുടര്‍ന്ന് ഇടപാടുകാരോട് മാപ്പ് അപേക്ഷിച്ച് എച്ച്എസ്ബിസി ബാങ്ക് പ്രമുഖ പത്രങ്ങളില്‍ മുഴുനീള പരസ്യം നല്‍കിയിരുന്നു. ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റുവര്‍ട്ട് ഗുല്ലിവരുടെ ഒപ്പോടുകൂടിയാണ് പരസ്യം പ്രസിദ്ധീകരിച്ചത്.

2001 ലാണ് എച്ച്എസ്ബിസി ബാങ്കില്‍ മുകേഷ് അംബാനി അക്കൗണ്ട് ആരംഭിക്കുന്നത്. 164.92 കോടിയാണ് മുകേഷ് അംബാനിയുടെ അക്കൗണ്ടിലുള്ളത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിനും സ്വിസ് ബാങ്കില്‍ അക്കൗണ്ടുണ്ട്. 2007 ലാണ് റിലയന്‍സിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചത്. 638.6 കോടിയാണ് ആസ്തി.

അതേസമയം, റിലയന്‍സിനോ മുകേഷ് അംബാനിക്കോ നിയമവിരുദ്ധമായി ലോകത്ത് എവിടേയും നിക്ഷേപങ്ങളില്ലെന്നാണ് റിലയന്‍സ് വക്താവിന്റെ പ്രതികരണം.

അനില്‍ അംബാനിക്ക് 164.92 കോടിയുടെ ആസ്തി സ്വിസ് ബാങ്കിലുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ജെറ്റ് എയര്‍വെയ്‌സ് സ്ഥാപക ചെയര്‍മാന്‍ നരേഷ് കുമാര്‍ ഗോയല്‍ (116 കോടി), ഡാബര്‍ ഗ്രൂപ്പിന്റെ ഉടമകളായ ബര്‍മന്‍ കുടുംബം (77.5 കോടി), ഡാല്‍മിയ ഗ്രൂപ്പ് മേധാവി അനുരാഗ് ഡാല്‍മിയ( 59.5 കോടി) എന്നിവരാണ് സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള കോര്‍പ്പറേറ്റുകളില്‍ പ്രമുഖര്‍.

മുന്‍ കോണ്‍ഗ്രസ് എപി അനു ടണ്ഠന്‍(35.8 കോടി), മുന്‍ റവന്യൂ ഉദ്യോഗസ്ഥന്‍ സന്ദീപ് ടണ്ഠന്‍(116.1 കോടി), സ്മിതാ താക്കറേ( 64 ലക്ഷം) എന്നീ പ്രമുഖരുടെ പേരും പട്ടികയിലുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.