
സ്വന്തം ലേഖകൻ: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി.
എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യം നല്‍കി തുടങ്ങി.
CAA adപൗരത്വ രജിസ്റ്റര്‍ എന്നെങ്കിലും നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങളില്‍ വിശദീകരിക്കുന്നു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വ്യക്തമാക്കുന്നവയാണ് പരസ്യങ്ങള്‍.
ഹിന്ദി, ഉര്‍ദു പത്രങ്ങള്‍ക്കാണ് കേന്ദ്രം പരസ്യം നല്‍കിയിരിക്കുന്നത്. തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ സത്യമില്ലെന്നും പരസ്യത്തില്‍ പറയുന്നു. പുതിയ പൗരത്വ നിയമ ഭേദഗതി എതെങ്കിലും പ്രത്യേക മതത്തില്‍ വിശ്വസിക്കുന്നതോ ഏതെങ്കിലും പ്രദേശത്ത ജീവിക്കുന്നതോ ആയ ഇന്ത്യന്‍ പൗരന്മാരെ ദോഷകരമായി ബാധിക്കുന്നതല്ലെന്നും സര്‍ക്കാര്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെ നിയമത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട്് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനെതിരെ 11 മുഖ്യമന്ത്രിമാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല