1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2018

സ്വന്തം ലേഖകന്‍: ഭൂമിയുടെ ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടക്കുന്നത് 1016 ടണ്‍ വജ്രമെന്ന് പഠനം. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ 1016 ടണ്‍ (1016000 കിലോ) ഭാരം വരുന്ന വജ്രശേഖരം മറഞ്ഞുകിടക്കുന്നെന്നു യുഎസിലെ മാസചുസിറ്റ്‌സ് സര്‍വകലാശാലാ ഗവേഷകരുടെ പഠനം.

സന്തോഷിക്കാന്‍ വരട്ടെ, ഏകദേശം 100 മൈല്‍ താഴ്ചയിലാണ് ഇവ. ഇത്രയും കുഴിച്ചുപോകാനുള്ള ഡ്രില്ലിങ് സാങ്കേതികവിദ്യ ഇതുവരെ വികസിപ്പിച്ചിട്ടില്ല. ഭൂമിയുടെ അഗാധതയിലുള്ള ക്രേറ്റോണ്‍ മേഖലകളിലാണു ഇവയെന്നാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിക്കടിയില്‍ നിന്നുള്ള പ്രകമ്പനം പരിശോധിച്ചാണു ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

ഭൂമിയിലുള്ള വജ്രങ്ങള്‍ മുഴുവന്‍ ഭൂമിയുടെ ഉള്‍ക്കാമ്പിലെ സമ്മര്‍ദവും താപനിലയും കൂടിയ മേഖലകളില്‍ ഉണ്ടായതാണെന്നു ചില ശാസ്ത്രജ്ഞര്‍ പണ്ടുമുതല്‍ തന്നെ വാദിക്കുന്നുണ്ട്. അഗ്‌നിപര്‍വത വിസ്‌ഫോടത്തിന്റെ ഫലമായുള്ള ലാവാപ്രവാഹം ഇവയെ ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചെന്നാണ് നിഗമനം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.