സ്വന്തം ലേഖകന്‍: കാശ്മീരിലെ കൊലപാതകങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളിലും പ്രതിഷേധിച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കാശ്മീരില്‍ നിന്നും ആദ്യമായി ഉന്നത റാങ്ക് നേടിയ ഐ എ എസ് ഉദ്യോഗസ്ഥന്റെ രാജി; ഇനി രാഷ്ട്രീയത്തിലേക്ക്. 2010 സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല്‍ രാജി വെച്ചു.
കാശ്മീരില്‍ നടക്കുന്ന കൊലപാതകങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിഷ്‌ക്രിയതയിലുമുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നില്‍ എന്ന് ഷാ ഫൈസല്‍ രാജിക്കത്തില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നുള്ള ഷാ ഫൈസല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംസ്ഥാനത്ത് നിന്ന് ഉന്നതറാങ്ക് കരസ്ഥമാക്കുന്ന ആദ്യത്തെയാള്‍ കൂടിയാണ്.
ഷാ രാഷട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിലയിരുത്തല്‍. ഷാ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ഷായെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. 2000 ലക്ഷം മുസ്‌ലീങ്ങളോട് കാണിക്കുന്ന അവഗണനയെ ഷാ കുറ്റപ്പെടുത്തി.
കാശ്മീരിലെ അരും കൊലകളും, കേന്ദ്ര സര്‍ക്കാറിന്റെ നിഷ്‌ക്രിയതകളും 2000 ലക്ഷം മുസ്‌ലിം ജനതയോട് കാണിക്കുന്ന അവഗണനയിലും,രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ചാണ് രാജി എന്ന് ഷാ തന്റെ രാജി കത്തില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല