1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2020

സ്വന്തം ലേഖകൻ: 2022 ഖത്തര്‍ ലോകകപ്പിനെ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ദോഹയില്‍ പണി കഴിപ്പിച്ച അക്കങ്ങളുടെ രൂപത്തിലുള്ള കെട്ടിട സമുച്ചയം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 2022 ലെ നാല് അക്കങ്ങളുടെ രൂപത്തിലാണ് അഞ്ച് നിലകളുള്ള കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്.

ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കിയ ആദ്യ സ്റ്റേഡിയമായ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ആസ്പയര്‍ സോണിന് പിറക് വശത്തെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ സൈഡിലായി 2022 ലെ അക്കങ്ങള്‍ വലിപ്പത്തില്‍ സ്ഥാപിച്ചതായി കാണാം. അടുത്തു ചെല്ലുമ്പോള്‍ മാത്രമാണ് അതൊരു കെട്ടിടമാണെന്ന് തിരിച്ചറിയുക.ഖത്തറിലെ രാജകുടുംബമാണ് ഈ 2022 കെട്ടിടത്തിന്‍റെ ഉടമകള്‍.

മുന്നില്‍ നിന്നും മുകളില്‍ നിന്നും നോക്കിയാല്‍ അക്കങ്ങള്‍ വായിക്കാവുന്ന തരത്തിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം. ഓരോ അക്കത്തിനും ഓരോ ബ്ലോക്കുകളെന്ന രീതിയില്‍ നാല് ബ്ലോക്കുകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ മൊത്തം അഞ്ച് നിലകളാണുള്ളത്. പ്രൊഷണല്‍ ഓഫീസുകള്‍, നൂതന സൌകര്യങ്ങളോട് കൂടിയ ഹെല്‍ത്ത് ക്ലബ്, പലതരം റസ്റ്റോറന്‍റുകള്‍, മീറ്റിങ് റൂമുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയാണ് ഈ അഞ്ച് നില കെട്ടിടത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

ഖത്തറിന് ലോകകപ്പ് നടത്തിപ്പവകാശം ലഭിച്ച ദിവസം മുതല്‍ മനസ്സില്‍ വന്ന ആഗ്രഹമാണിപ്പോള്‍ പൂര്‍ത്തീകരിച്ചതെന്ന് ഉടമസ്ഥ കുടുംബത്തില്‍ നിന്നുള്ള ശൈഖ് നാസര്‍ ബിന്‍ ഹമദ് ബിന്‍ നാസര്‍ അല്‍ത്താനി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.