
സ്വന്തം ലേഖകൻ: ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്.എം.എസ് അയച്ചും ഫലം അറിയാം. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 99.98 ശതമാനമാണ് ആകെ വിജയ ശതമാനം. ഐ.സി.എസ്.ഇയിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിജയശതമാനത്തിൽ മാറ്റമില്ല.
ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76 ശതമാനമാണ് ആകെ വിജയ ശതമാനം. 99.86 ശതമാനം പെൺകുട്ടികളും 99.66 ശതമാനം ആൺകുട്ടികളുമാണ് വിജയിച്ചത്. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ ആഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ നടത്തിയിരുന്നില്ല. പകരം ഇന്റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്ലാണ് ഫലം തയ്യാറാക്കിയത്. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും.
ഐ.സി.എസ്.ഇ ഫലം ലഭിക്കാൻ ICSE എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.
For ICSE Results 2021: SMS ICSE to 09248082883
ഐ.എസ്.സി ഫലം ലഭിക്കാൻ ISC എന്ന് ടൈപ്പ് ചെയ്ത് സപേയ്സ് ഇട്ട ശേഷം വിദ്യാർഥിയുടെ ഐ.ഡി ടൈപ്പ് ചെയ്യുക. (ISC) ഇത് 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.
For ISC Results 2021: SMS ISC to 09248082883
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല