1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2021

സ്വന്തം ലേഖകൻ: അമേരിക്കയെ ഭീതിയുടെ മുനയിൽ നിർത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റിൽ ​എതിർദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവ​െരയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അൽപനേര​ത്തേക്ക്​ പുഴ എതിർദിശയിൽ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്​.

ഇതിന്‍റെ വിഡിയോകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയിൽ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ. ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതൽ നാശനഷ്​ടങ്ങളുണ്ടാക്കിയത്​. 200 ​മീറ്ററിലേറെ വേഗത്തിൽ അടിച്ചുവീശിയ കാറ്റിനൊപ്പം കനത്ത മഴയും ദുരിതം ഇരട്ടിയാക്കി.

മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞു വീശുന്ന കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നു. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനങ്ങളിലാകെ വൈദ്യുതി നിലച്ചു. പത്തു ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണെന്നും വൈദ്യുതി പുന’സ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു. ലൂയിസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂ ഓര്‍ലിയന്‍സില്‍ ഇന്നലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇവിടെയിപ്പോള്‍ കറന്റില്ല. ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. മണിക്കൂറില്‍ 240 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബാറ്റണ്‍ റൂഷ് മേഖലയിലാണ് മരണമുണ്ടായത്. കത്രീന ആഞ്ഞടിച്ച സമയത്ത് സുശക്തമാക്കിയ ന്യ ഓര്‍ലയന്‍സിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ക്ക് ഇതൊരു പരീക്ഷണ ഘട്ടമാണ്.

ജീവന് ഹാനികരമാണ് ഐഡ ചുഴലിക്കാറ്റെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. തീരത്ത് ഇത് വമ്പന്‍ നാശമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിയില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആഴ്ചകള്‍ എടുക്കാതെ ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി ശരിയാക്കാനാവില്ല എന്നും അദ്ദേഹം പറയുന്നു. ഐഡ മഹാദുരന്തമായി പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ ഫണ്ടും അനുവദിച്ചു.

16 വര്‍ഷം മുമ്പ്, ഇതേ മാസം ഇതേ ദിവസങ്ങളിലാണ് അമേരിക്കയെ വിറപ്പിച്ച് കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ന്യൂ ഓര്‍ലിയന്‍സില്‍ വമ്പന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ഈ ചുഴലിക്കാറ്റ് അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെയും കടപുഴക്കി. 1800 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഓഗസ്തിലെ അവസാന ദിവസങ്ങളിലുണ്ടായ ദുരന്തത്തില്‍ 125 ബില്യന്‍ ഡോളര്‍ നാശനഷ്ടം ഉണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.