1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2017

സ്വന്തം ലേഖകന്‍: മുസ്ലീങ്ങള്‍ ക്ഷേത്രത്തില്‍ നിസ്‌കരിച്ചാല്‍ ആര്‍ക്കാണ് ചേതം? ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ വര്‍ഗീയ വാദികള്‍ക്കെതിരെ ആഞ്ഞടിച്ച് പേജാവര്‍ മഠാധിപതി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധവുമായി എത്തിയ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ക്ക് എതിരെയായിരുന്നു സ്വാമിയുടെ രൂക്ഷ വിമര്‍ശനം.

നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് ചോദിച്ച സ്വാമി ഇതര മത സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാലോ അവരുടെ ആചാരം ക്ഷേത്രത്തില്‍ നടത്തിയാലോ ഗോമൂത്രം തളിച്ച് വൃത്തിയാക്കണമെന്ന് കരുതുന്ന വിവരം കെട്ടവര്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നതായും താന്‍ ചെയ്തത് മതസൗഹാര്‍ദ്ദത്തിനാണ് വഴി തുറക്കുകയെന്നും സ്വാമി പറഞ്ഞു.

പേജവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥയാണ് ചരിത്രത്തിലാദ്യമായി ശ്രീകൃഷ്ണ മഠത്തിലെ അന്ന ബ്ഹ്മശാലയില്‍ ഇഫ്ത്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. അതോടെ ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ അദ്ദേഹത്തിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ വിരുന്ന് സംഘടിപ്പിച്ച സ്വാമി അതില്‍ ഉറച്ച് നില്‍ക്കുകയും വിവാദത്തില്‍ പ്രതികരിച്ചു കൊണ്ട് ചില ഹിന്ദുക്കളും ബീഫ് കഴിക്കാറുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തതും വിവാദമായി.

അതോടെ മഠാധിപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ സേനയും രംഗത്തിറങ്ങി. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അന്ന ബ്രഹ്മഹാളില്‍ നൂറിക്കണക്കിന് മുസ്ലീങ്ങള്‍ നോമ്പു തുറ നടത്തുകയും നമസ്‌ക്കാരം നിര്‍വ്വഹിക്കുകയും ചെയ്തു. സ്വാമിയുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുസ്ലീങ്ങള്‍ പരസ്പരം ആശംസകള്‍ നേര്‍ന്നും ആലിംഗനം ചെയ്തുമാണ് മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.