1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ മൗനം തുടരുന്ന ലോകരാജ്യങ്ങള്‍ക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ രൂക്ഷ വിമര്‍ശനം. ലോകരാജ്യങ്ങള്‍ ദശലക്ഷകണക്കിന് അഭയാര്‍ഥികളെ ദുര്‍ഘടമായ അവസ്ഥയില്‍ ഉപേക്ഷിച്ചതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റ് ആരോപണം.

അഭയാര്‍ഥികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളോടൊപ്പം സഹകരിക്കാനും ലോകരാജ്യങ്ങളോട് ആംനസ്റ്റി ആവശ്യപ്പെട്ടു. ആന്‍ഡമാനില്‍ നിന്നും മെഡിറ്റേറേനിയനിന്‍ നിന്നും പുറപ്പെട്ട അഭയാര്‍ഥികള്‍ ഒരുപോലെ സുരക്ഷിതമായ ഒരു ലക്ഷ്യത്തെക്കുറിച്ച് ആശയറ്റവരാണെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ സലില്‍ ഷെട്ടി പറഞ്ഞു.

ലോക അഭയാര്‍ഥി ദിനമായ ജൂണ്‍ 20 ന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ആംനസ്റ്റി ലോകരാജ്യങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. നിലവില്‍ ലോകത്തുള്ള അഭയാര്‍ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ആഗോള സമൂഹം ഒന്നാകെ ചേര്‍ന്ന് പരിഹരിക്കേണ്ട വിഷയമായി അതിനെ കാണാത്തിടത്തോളം അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും സലില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലോക സമൂഹത്തെ പ്രേരിപ്പിച്ച് ഫണ്ട് സ്വരൂപിച്ച് ദശലക്ഷം അഭയാര്‍ത്ഥികള്‍ക്കുള്ള പാര്‍പ്പിടങ്ങളൊരുക്കുമെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അഭയാര്‍ഥി പ്രതിസന്ധി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശക്തമായ വെല്ലുവിളികളിലൊന്നാണെന്നും ഇതിനോടുള്ള ലോകരാഷ്ടങ്ങളുടെ സമീപനം ലജ്ജാവഹമാണെന്നും സലില്‍ ഷെട്ടി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.