1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

6494 അനധികൃത കുടിയേറ്റക്കാരെ വാഹനങ്ങളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കണ്ടെത്തിയിട്ടുള്ളതായി കണക്കുകള്‍. ഇത്തരക്കാരെ കയറ്റിക്കൊണ്ടു വന്നതിന്റെ പേരില്‍ പിഴ ശിക്ഷ ലഭിച്ച ട്രക്ക് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ദ്ധനവുണ്ടായി.

യുകെ പോര്‍ട്ടിലോ യൂറോ ടണലിലോ ആണ് കുടിയേറ്റക്കാര്‍ മിക്കപ്പോഴും പിടിയിലാകുന്നത്. ഇവരെ കയറ്റിക്കൊണ്ടു വരുന്ന ഡ്രൈവര്‍മാര്‍ക്ക് 2000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കും. വാഹനത്തില്‍നിന്ന് കണ്ടെത്തുന്ന ഓരോ ആള്‍ക്കും ഇത്രയും പണം വീതം ഡ്രൈവര്‍ അടയ്‌ക്കേണ്ടി വരും.

പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫോര്‍മേഷന്‍ ആക്ട് പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഈ കണക്കുകള്‍ ഹോം ഓഫീസ് പുറത്തുവിട്ടചത്. 2012 13 വര്‍ഷത്തില്‍ 998 പേര്‍ക്കാണ് പിഴ വിധിച്ചതെങ്കില്‍ 2014 15 ല്‍ അത് 3319 ആയി ഉയര്‍ന്നു.

യൂറോ ടണലിലൂടെ ആളുകള്‍ യുകെയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ ആഴ്ച്ചയില്‍ മാത്രം ആയിരത്തോളം ആളുകളാണ് ഈ ശ്രമം നടത്തിയത്. ഇതില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കലെയ്‌സിലെ കുടിയേറ്റപ്രശ്‌നം ഫ്രഞ്ച് സര്‍ക്കാരുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടണ്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.