17 അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടണിലേക്ക് കടക്കാന്‍ ശ്രമിച്ച ട്രക്ക് ഡ്രൈവറെ ഹെറ്റ്‌ഫോര്‍ഡ്‌ഷെയര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് വഴിയാത്രക്കാരന്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയില്‍ എടുത്തത്.
യുകെയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച വിയറ്റ്‌നാമീസ് പൗരന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത 17 പേരില്‍ 15 പേര്‍ പ്രായപൂര്‍ത്തിയാകാത്ത ആളുകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോളീഷ് ഡ്രൈവറായ 40 കാരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. യുകെയില്‍ തുടരാന്‍ ഇവര്‍ക്ക് നിയമപരമായ അവകാശമില്ലാത്തതിനാല്‍ ഇവരെ യുകെയില്‍നിന്ന് പുറത്താക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല