1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2023

സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് കാരണം കാണിക്കാതെ ശമ്പളത്തോട് കൂടി ‘പെയ്ഡ് ടൈം ഓഫ്’ എടുക്കാവുന്ന നിയമത്തിൽ ഇല്ലിനോയി ഗവർണർ ഒപ്പുവെച്ചു. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്ല്യത്തിൽ വരും. ഇതോടെ കാരണം കാണിക്കാതെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് തൊഴിലുടമകളോട് ആവശ്യപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി ഇല്ലിനോയി മാറി.

ജനുവരി 1 മുതൽ ജീവനക്കാർക്ക് അവധി എടുക്കുന്നതിന്റെ കാരണം വിശദീകരിക്കേണ്ടതില്ല. തൊഴിലാളികൾക്ക് ഒരു ദിവസത്തെ വേതനം പോലും നഷ്‌ടപ്പെടുത്താൻ അനുവദിക്കുകയില്ലെന്ന് തിങ്കളാഴ്‌ച്ച ബില്ലിൽ ഒപ്പുവച്ച ശേഷം ജെ ബി പ്രിറ്റ്‌സ്‌കർ പറഞ്ഞു. ഇല്ലിനോയിസ് ജീവനക്കാർക്ക് ഓരോ 40 മണിക്കൂറിനും ഒരു മണിക്കൂർ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. 90 ദിവസം ജോലി ചെയ്‌താൽ ജീവനക്കാർക്ക് സമയം ഉപയോഗിക്കാൻ തുടങ്ങാം.

തൊഴിലുടമയിൽ നിന്നുള്ള സമ്മർദ്ദത്തെ ഭയപ്പെടാതെ ആവശ്യമുള്ളപ്പോൾ അവധി ഉറപ്പാക്കുന്നതിന് ശമ്പളത്തോടു കൂടിയ അവധി പ്രധാനമാണ്. നിരവധി തൊഴിലാളികളെയും അമ്മമാരെയും അവിവാഹിതരായ അമ്മമാരെയും സഹായിക്കാൻ കഴിയുന്നതാണ് ഈ നിയമമെന്ന് ഇതിനെ അനുകൂലിക്കുന്നവർ അഭിപ്രായപ്പെടുന്നു. രണ്ടു വർഷമായി രാജ്യത്തെ പിടികൂടിയ ഉയർന്ന പണപ്പെരുപ്പത്തിനിടയിൽ കോവിഡ് കാലഘട്ടത്തെ അതിജീവിക്കാൻ പാടുപെടുന്ന ചെറുകിട ബിസിനസുകൾക്ക് ഈ നിയമം അമിതഭാരം നൽകുമെന്ന് ഈ നിയമത്തെ എതിർക്കുന്ന വിമർശകർ പറയുന്നു.

അമേരിക്കയിലെ 14 സംസ്ഥാനങ്ങളിലും വാഷിങ്ടൻ ഡിസിയിലും ശമ്പളത്തോടു കൂടിയ അസുഖ അവധി തൊഴിലാളികൾക്ക് നൽകും. എന്നാൽ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ മാത്രമേ തൊഴിലാളികൾക്ക് അത് ഉപയോഗിക്കാൻ കഴിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.