1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമാകുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്. നിലവിലുള്ള ലോക വ്യാപാരങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫ് നിരീക്ഷിച്ചു.

ബ്രിട്ടനെ മാത്രമല്ല, യൂറോപ്പിനെ ഒന്നാകെ മാന്ദ്യത്തിലേക്ക് തള്ളിവിയ്യലാവും അനന്തര ഫലം. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധന തന്നെ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

അതേസമരം ബ്രിട്ടനില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധന സംബന്ധിച്ച് വിവാദങ്ങളും പുകയുകയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന പരസ്യ നിലപാടുമായി ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന പ്രധാനമന്ത്രി കാമറണ്‍ ജോണ്‍സണെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹിതപരിശോധനയില്‍ യൂണിയന്‍ വിടാനാണ് ജനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ അത് കാമറണ്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാകും. അതിനാല്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുകയെന്ന ആവശ്യമുയര്‍ത്തുന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് നിലവിലെ സര്‍ക്കാര്‍. ജൂണ്‍ 23 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ പുറത്തുപോകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.