1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2021

സ്വന്തം ലേഖകൻ: വി​ശ്വാ​സ​ വോ​ട്ടെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് വി​ജ​യം. 342 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ ഇ​മ്രാ​ൻ 178 വോ​ട്ടു​ക​ൾ നേ​ടി. 172 വോ​ട്ടു​ക​ളു​ണ്ടെ​ങ്കി​ൽ സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും. ബു​ധ​നാ​ഴ്ച ന​ട​ന്ന സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ന​മ​ന്ത്രി അ​ബ്ദു​ൾ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​മ്രാ​ന്‍റെ വി​ജ​യം.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നാ​ഷ​ന​ൽ അ​സം​ബ്ലി വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു. വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് നേ​ര​ത്തേ​ത​ന്നെ പാ​ക്കി​സ്ഥാ​ൻ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ് (പി​ഡി​എം) വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ബ്ദു​ൽ ഹ​ഫീ​സ് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​മ്രാ​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ കീ​ഴ്സ​ഭ​യി​ൽ വി​ശ്വാ​സ​വോ​ട്ട് തേ​ടേ​ണ്ടി ​വ​ന്ന​ത്. പരാജയത്തോടെ പ്രധാനമന്ത്രി രാജി വെക്കണം എന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

181 അംഗങ്ങളുടെ പിന്തുണയോടെയാണ്​ ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിലേറിയത്​. ഫൈസൽ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ്​ പ്രതിപക്ഷത്തിനുള്ളത്​. ഒരു സീറ്റ്​ ഒഴിഞ്ഞു കിടക്കുകയാണ്​. വിശ്വാസ വോട്ട്​ തേടുന്നതിന്​ മുമ്പ്​ ഇമ്രാൻ ഖാനെതിരെ വോട്ട്​ ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന്​ ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.