1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2021

സ്വന്തം ലേഖകൻ: ലൈംഗിക അതിക്രമത്തിന്​ കാരണം സ്​ത്രീകളുടെ വസ്​ത്രധാരണമാണെന്ന പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രസ്​താവനക്കെതിരെ വൻ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാ​െൻറ വിവാദ പ്രസ്​താവന.

“സ്​ത്രീകൾ അൽപവസ്​ത്രം ധരിച്ചാൽ അത്​ പുരുഷൻമാരെ സ്വാധീനിക്കും. അല്ലെങ്കിൽ, അവർ റോബോട്ട്​ ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ്,“ എന്നായിരുന്നു ഇമ്രാ​െൻറ വാക്കുകൾ. പ്രസ്​താവനക്കെതിരെ കടുത്ത പ്രതിഷേധമാണ്​ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്​. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും ​വിമർശനവുമായി രംഗ​​ത്തെത്തി.

ഇതിനു മുമ്പും സമാന പ്രസ്​താവന ഇമ്രാൻ നടത്തിയിരുന്നു. പാകിസ്​താനിൽ ലൈംഗിക അതിക്രമങ്ങൾക്ക്​ കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക്​ മുമ്പ് പാക് പ്രധാനമന്ത്രി​ പറഞ്ഞത്​.

“പ്രലോഭനം ഒഴിവാക്കുകയെന്നതാണ്​ പർദയുടെ ആശയം. എന്നാൽ, ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല,“ എന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത്​ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.

അതിനിടെ ഇമ്രാൻ ഖാൻ്റെ പ്രസ്​താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച്​ എഴുത്തുകാരി തസ്​ലീമ നസ്​റിൻ രംഗത്തെത്തി. “ഒരു പുരുഷൻ അൽപം വസ്ത്രം മാത്രമാണ് ധരിക്കുന്നതെങ്കിൽ, അത് സ്ത്രീകളെ ബാധിക്കും. അല്ലെങ്കിൽ, അവർ റോബോട്ട്​ ആയിരിക്കണം,“ ഇമ്രാൻ ഖാൻ ഷർട്ടിടാതെ നിൽക്കുന്ന ചിത്രം പങ്കുവെച്ച്​ തസ്​ലീമ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.