
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവർക്ക് ക്വാറന്റൈൻ മാർഗനിർദേശങ്ങളിൽ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈൻ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.
ബ്രിട്ടനിൽ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്. ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിലെ നിബന്ധന.
ഇനി പരിശോധനയിൽ കൊവിഡ് നെഗറ്റീവാണെന്നു കണ്ടെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്നു സംസ്ഥാന സർക്കാരിർ പുറത്തിറക്കിയ ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവിൽ പറയുന്നു. അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ച് മാസത്തോടെ ലോകമെങ്ങും വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. കംപ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ചു.
യുകെ വകഭേദം മൂലമുള്ള കൊവിഡ്-19 രോഗം അത്ര തീവ്രമല്ലെങ്കിലും നിരവധി പേരെ ഒരേ സമയം ആശുപത്രിയിലെത്തിക്കാന്‍ ഇതിനാകും. ആവശ്യത്തിന് ചികിത്സ സൗകര്യം ലഭിക്കാതെ പലരും മരിക്കുന്ന സാഹചര്യത്തിനും ഇത് വഴി വയ്ക്കും. കൊവിഡ്19 വാക്‌സീന്‍ നല്‍കി തുടങ്ങിയതോടെ വ്യാപനം കുറയുമെങ്കിലും യുകെ വകഭേദം പ്രബലമായതിനു ശേഷം മാത്രമേ ഇത് സംഭവിക്കൂ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല