സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജെറ്റ് എയര്‍വേസ് ഇന്ത്യയില്‍നിന്നുള്ള എല്ലാ സര്‍വീസുകളുടേയും നിരക്കില്‍ 30 ശതമാനം ഇളവു പ്രഖ്യാപിച്ചു. ഫസ്റ്റ് ക്ലാസ്, പ്രീമിയര്‍, എക്കണോമി ക്ലാസ് എന്നീ വിഭാഗങ്ങളിലെല്ലാം ഓഫറിന് വാലിഡിറ്റിയുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഫ്രീഡം സെയില്‍ സ്‌കീം എന്ന പേരില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, അതായത് ഓഗസ്റ്റ് 14 വരെ പ്രയോജനപ്പെടുത്താം.
സെപ്റ്റംബര്‍ 10 മുതല്‍ ഏപ്രില്‍ 14 വരെയാണ് ആഭ്യന്തര യാത്രയ്ക്ക് ഓഫര്‍ ലഭ്യമാകുക. രാജ്യാന്തര യാത്രകള്‍ക്ക് ഫസ്റ്റ് ക്ലാസ് A, പ്രീമിയര്‍ P, ഇക്കണോമി B എന്നീ വിഭാഗങ്ങളിലും ആഭ്യന്തര യാത്രകള്‍ക്ക് പ്രീമിയര്‍ P, ഇക്കണോമി B, O, W എന്നീ ബുക്കിങ് ക്ലാസുകളിലാണു ടിക്കറ്റുകള്‍ ലഭിക്കുന്നത്.
മൊബൈല്‍ ആപ്പിലൂടെ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഒരു വശത്തേക്കുള്ള യാത്രയാണെങ്കില്‍ 250ഉം മടക്കയാത്രയടക്കമാണെങ്കില്‍ 500 രൂപയും ഓഫര്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല