1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2017

സ്വന്തം ലേഖകന്‍: സ്‌പെയിനിന്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ മോഹത്തിന് തിരിച്ചടി, ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ഹിതപരിശോധന റദ്ദാക്കി. സ്‌പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തില്‍ കാറ്റലോണിയ ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന ജനഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതിയാണ് റദ്ദാക്കിയത്.

കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റിന്റെ തീരുമാനം ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വോട്ടെടുപ്പ് റദ്ദാക്കിയത്. എന്നാല്‍ വോട്ടെടുപ്പ് നിശ്ചയിച്ച തീയതി പ്രകാരം നടത്തുമെന്ന് കാറ്റലോണിയ നേതാക്കള്‍ പറഞ്ഞു. ‘കാറ്റലോണിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് രാഷ്ട്രമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ’ എന്ന ചോദ്യം ഉയര്‍ത്തിയാണ് കാറ്റലോണിയ പ്രാദേശിക പാര്‍ലമെന്റ് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്.

സ്വതന്ത്ര രാജ്യമാകാനുള്ള കാറ്റലോണിയയുടെ നീക്കത്തിനെതിരെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയി കോടതിയെ സമീപിച്ചിരുന്നു. ഒരു പ്രവിശ്യയ്ക്കും വിട്ടുപോകാന്‍ സ്പാനിഷ് ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജനസംഖ്യയും സമ്പത്തിക ശേഷിയുമുള്ള മേഖലയായ കാറ്റലോണിയ മുന്‍പും രണ്ടു തവണ സ്വതന്ത്രമാകാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും സ്‌പെയിന്‍ സര്‍ക്കാരും ഭരണഘടനാ കോടതിയും തടയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.