1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2024

സ്വന്തം ലേഖകൻ: അഡൾട്സ് ഒൺലി ഉള്ളടക്കങ്ങൾക്ക് നിരോധനമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റേതാണ് (ഐ ആൻഡ് ബി) തീരുമാനം. ഇത്തരത്തിൽ 18 + വിഭാഗത്തിലുള്ള വെബ് സീരീസുകൾ സ്ട്രീം ചെയ്യുന്ന 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന 19 വെബ്‌സൈറ്റുകളും, 10 ആപ്പുകളും, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരോധിച്ചതായി പത്രക്കുറിപ്പിലൂടെ ഐ ആൻഡ് ബി അറിയിച്ചു.

മലയാളത്തിലെ അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്ക്സ്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളും ഐ ആൻഡ് ബി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂറാണ് സര്‍ക്കാറിന്‍റെ പുതിയ നിരോധനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശം അടക്കം മുന്‍നിര്‍‍ത്തിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് അനുരാഗ് സിംഗ് താക്കൂർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.