1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ വ്യവസായ ഭീമനായ ഗൗതം അദാനിക്ക്​ ആസ്​ട്രേലിയയിൽ കൽക്കരി ഖനി തുടങ്ങാനായി എസ്​.ബി.ഐ 5000 കോടി നൽകുന്നതിനെതി​രെ ക്രിക്കറ്റ്​ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച്​ യുവാക്കൾ. ഇന്ത്യ-ആസ്​ട്രേലിയ ഒന്നാം ഏകദിനം നടക്കുന്ന സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നാടകീയ സംഭവങ്ങൾക്ക്​ സാക്ഷ്യം വഹിച്ചത്​.

ആദ്യം ബാറ്റുചെയ്​ത അസ്​ട്രേലിയക്കെതിരെ ഇന്ത്യയുടെ ആറാം ഓവർ എറിയാനായി നവ്‍ദീപ് സൈനി തയ്യാറെടുക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സുരക്ഷാ ഉദ്യോ​ഗസ്ഥരെ മറികടന്ന് ആസ്​ട്രേലിയൻ പൗരൻമാരായ രണ്ട് യുവാക്കൾ പ്ലക്കാർഡുമായി ഫീൽഡിലിറങ്ങുകയായിരുന്നു.

ഇരുടീമിലെയും കളിക്കാർ അപ്രതീക്ഷിത പ്രതിഷേധത്തിൽ അമ്പരന്നു. അദാനി ​ഗ്രൂപ്പിന്റെ ആസ്​ട്രേലിയയിലുള്ള കൽക്കരി പദ്ധതിക്കെതിരെ പുകയുന്ന പ്രതിഷേധമായിരുന്നു ക്രിക്കറ്റ് ​ഗ്രൗണ്ടിലേക്കും നീങ്ങിയത്. ‘നോ വൺ ബില്യൺ ഡോളർ അദാനി ലോൺ’ എന്ന പ്ലക്കാർഡുമായാണ് പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങിയത്. ഇരുവരെയും പിന്നീട് സുരക്ഷാ ജീവനക്കാർ പുറത്തേക്ക് കൊണ്ടുപോയി.

സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടിന്​ പുറത്തും പ്രതിഷേധവുമായി ആളുകൾ ഒത്തുകൂടിയിരുന്നു. ആസ്​ട്രേലിയയിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെത്തുടർന്ന്​ നിശ്ചിത ശതമാനം കാണികൾക്ക്​ ഗ്രൗണ്ടിൽ പ്രവേശനം നൽകിയാണ് മത്സരം നടത്തിയത്. മത്സരത്തിൽ ഇന്ത്യ 66 റൺസിൻെറ തോൽവി വഴങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.