1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും കാനഡയിലേക്കു നേരിട്ടുള്ള വിമാന സർവീസ് സെപ്റ്റംബർ 21 വരെ നിരോധിച്ചതായി കനേഡിയൻ ട്രാൻസ്പോർട്ട് അതോറിട്ടി അറിയിച്ചു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സ്വകാര്യ വിമാന സർവീസുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്.

പബ്ലിക്ക് ഹെൽത്ത് ഏജൻസി ഓഫ് കാനഡായുടെ നിർദേശപ്രകാരമാണ് ഏപ്രിൽ 22 മുതൽ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 22 മുതൽ പല തവണ ദീർഘിപ്പിച്ച നിരോധനം ഓഗസ്റ്റ് 21 ന് അവസാനിക്കാനിരിക്കെയാണു പുതിയ ഉത്തരവ്.

അതേസമയം കാനഡ തങ്ങളുടെ യാത്രക്കാർക്ക് ഡിജിറ്റൽ വാക്സീൻ പാസ്പോർട്ട് തയാറാക്കുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചു. അടുത്ത മാസം തന്നെ വിദേശത്തേക്കു യാത്ര ചെയ്യുന്നവർക്ക് കാനഡ വാക്സീൻ പാസ്പോർട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു. വാക്സീൻ നൽകുന്നതിൽ കാനഡ ലോകത്തിലെ ഏതു രാജ്യങ്ങളേക്കാളും മുന്നിലാണ്.

ജൂലൈ 31 വരെയുള്ള കണക്കുകൾ അനുസരിച്ചു കാനഡയിലെ പന്ത്രണ്ടു വയസ്സിനു മുകളിലുള്ള 81 ശതമാനം പേർക്കും വാക്സീൻ നൽകി കഴിഞ്ഞു. അതിൽ 68 ശതമാനം പേർക്ക് രണ്ടു ഡോസും നൽകിയിട്ടുണ്ട്. കാനഡയിൽ കോവിഡിന്റെ രണ്ടാം വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറൽ അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.