1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2020

സ്വന്തം ലേഖകൻ: ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ-ചൈന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ബന്ധങ്ങള്‍ അവസാനിക്കുന്നതിന് കളമൊരുക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേ മേഖലയിലെ ചൈനയുമായുള്ള ബിസിനസ് കരാറുകള്‍ എടുത്തുകളയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ റെയില്‍വേയോട് ചൈനീസ് കമ്പനിയുമായുള്ള കരാര്‍ ഒഴിവാക്കാനും ടെലികമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റ് എന്നിവയോട് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചൈന റെയില്‍വേ സിഗ്നല്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ (സി.ആര്‍.എസ്.സി) മായുള്ള കിഴക്കന്‍ ഭാഗത്തെ ചരക്ക് ഇടനാഴിയിലെ കരാര്‍ ഒഴിവാക്കാനാണ് നീക്കം. 2016 ലാണ് സി.ആര്‍.എസ്.സി ഈ കരാര്‍ സ്വന്തമാക്കിയത്. 400 കിലോമീറ്ററിലധികം റെയില്‍വേ ലൈനുകളില്‍ സിഗ്നലിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള കരാര്‍ ആയിരുന്നു ഇത്.

ബീജീംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നൽ ഗ്രൂപ്പുമായി 2016ലാണ് 471 കോടിയുടെ കരാറിൽ ഒപ്പിട്ടത്. നാല് വർഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവർത്തനമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.

ഇതിനു പുറമെ ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളോടും ആവശ്യപ്പെടുന്നത് ടെികോം വകുപ്പിന്റെ പരിഗണനയിലുണ്ട്.

ചൈനീസ് ഉപകരണങ്ങളുടെ സാന്നിധ്യമുള്ള നെറ്റ്‌വര്‍ക്കുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്‌നം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ ആശങ്ക. ഹുവായ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ സാന്നിധ്യം നെറ്റ് വര്‍ക്ക് നവീകരണ പദ്ധതികള്‍ക്ക് തടസ്സമായി വരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

4 ജി എക്യുപ്മെന്റ്സ് നവീകരിക്കുന്നതിന് ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടെതില്ലെന്ന് ബി.എസ്.എല്ലിനോട് ആവശ്യപ്പെടാന്‍ ടെലികോം ഡിപാര്‍ട്‌മെന്റ് നേരത്തെ തീരുമാനിച്ചിരുന്നു.

ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതിനിടയിലാണ് ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. തക്കസമയത്ത് തിരിച്ചടി നൽമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.