1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2020

സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു.

ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ ഇരുഭാഗത്തെയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടുക്കുന്നതിടെയാണ് ചൈനയുടെ പ്രകോപനം.

കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജ്നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തി വിശദീകരണം നൽകിയത്.

കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിന്റെ മുന്നോടിയാണ് രാജ്നാഥ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും രാജ്നാഥ് വിളിച്ച അടിയന്തര ഉന്നതതല യോഗം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. സംഭവത്തിന്റെ വിശദാംസങ്ങൾ നൽകുന്നതിനായി സൈന്യം വാർത്തസമ്മേളനം വിളിച്ച് ചേർക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. ഇന്ന് വൈകുന്നേരത്തോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ് സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകിയേക്കും.

യോഗത്തിന് തൊട്ടു മുമ്പും ശേഷവും പ്രതിരോധ മന്ത്രി കരസേനാ മേധാവി എം എം നരവനെയുമായി കൂടിക്കാഴ്ച നടത്തി. ഇപ്പോൾ ദില്ലിയിൽ പ്രതിരോധ മന്ത്രിയുടെ വസതിയിൽ പ്രതിരോധസേനാതലവൻ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവനെ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവർ പങ്കെടുക്കുന്ന രണ്ടാം വട്ട ചർച്ച നടക്കുകയാണ്. അതിർത്തിയിൽ ഇപ്പോഴും ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച തുടരുകയുമാണ്.

അതേസമയം, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യയെ ചൈന അറിയിച്ചെന്നും, വിദേശകാര്യ വക്താവ് സാവോ ലിജിയൻ വ്യക്തമാക്കി.

“നിലവിലുള്ള അതിർത്തിരേഖകളെ മാനിക്കണമെന്ന് ഇന്ത്യയോട് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. മുൻനിരയിലുള്ള സൈനികട്രൂപ്പുകളെ ഇന്ത്യ നിയന്ത്രിച്ചേ തീരൂ,” എന്നാണ് സാവോ ലിജിയൻ വ്യക്തമാക്കിയത്.

ആക്രമണം നടന്നുവെന്ന വിവരം പുറത്തു വന്നതിന് തൊട്ടു പിന്നാലെ കരസേനാ മേധാവി എം എം നരവനെ പത്താൻകോട്ട് സന്ദർശനം റദ്ദാക്കി ദില്ലിയിലേക്ക് തിരിച്ചു. ദില്ലിയിലെത്തി ആദ്യം തന്നെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനോട് അതിർത്തിയിലെ സ്ഥിതിഗതികൾ സൈനിക മേധാവി വിശദീകരിച്ചു. അതിർത്തിയിൽ അപ്പോൾത്തന്നെ ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിൽ ചർച്ച തുടങ്ങിയിരുന്നു.

കഴിഞ്ഞ അഞ്ചാഴ്ചയോളമായി ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഗാൽവൻ താഴ്വരയിൽ മുഖാമുഖം നിൽക്കുകയായിരുന്നു. ഗാൽവൻ താഴ്‍വരയിൽ നിന്ന് സൈനികർ പിൻമാറിവരികയാണെന്ന് കരസേനാമേധാവി എം എം നരവനെ പറഞ്ഞതിന് രണ്ട് ദിവസത്തിനകമാണ് ഇത്തരമൊരു പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.