
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,63,533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,52,28,996 ആയി ഉയർന്നു.
രാജ്യത്ത് ഒരു ഘട്ടത്തിന് നാല് ലക്ഷത്തിന് മുകളിൽ ദിനം പ്രതി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കണക്കുകളിലാണ് ഇപ്പോൾ കുറവ് സംഭവിച്ചിരിക്കുന്നതെന്ന് ആശ്വാസകരമാണ്. അതേസമയം, മരണസംഖ്യ കുറയാത്തത് ആശങ്കയാകുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4,329 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 2,78,719 ആയി ഉയർന്നു. രോഗം ഭേദമായവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. 4,22,436 പേരാണ് പുതിയതായി രോഗമുക്തരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല