1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. ഇന്നലെ 1,27,510 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,795 പേരാണ് ഇന്നലെ മരിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മരണസംഖ്യ 3000ല്‍ താഴെയെത്തുന്നത്. ഇതുവരെ 2,81,75,044 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,59,47,629 പേര്‍ രോഗമുക്തരായി. 3,31,895 പേര്‍ മരിച്ചു.

നിലവില്‍ 18,95,520 പേരാണ് ചികിത്സയിലുള്ളത്. സജീവ രോഗികള്‍ 43 ദിവസത്തിനു ശേഷമാണ് 20 ലക്ഷത്തില്‍ താഴെയെത്തുന്നത്. ഇന്നലെ 2,55,287 പേരാണ് രോഗമുക്തരായത്. ഇതോടെ മുന്‍ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഇന്നലെ 1,30,572 കുറവുണ്ടായി. രോഗമുക്തി നിരക്ക് 92.09% ആയി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.62% ആയി കുറഞ്ഞുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ 19,25,374 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 34,67,92,257 സാംപിള്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കോ​വി​ഡി​നെ​തി​രെ റ​ഷ്യ വി​ക​സി​പ്പി​ച്ച സ്പു​ട്നി​ക് വാ​ക്സി​ന്‍റെ മൂ​ന്നാം ബാ​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി. ഹൈ​ദ​രാ​ബാ​ദി​ൽ 30 ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.43ന് ​പ്ര​ത്യേ​ക ചാ​ർ​ട്ട​ഡ് വി​മാ​ന​ത്തി​ലാ​ണ് വാ​ക്സി​ൻ എ​ത്തി​യ​ത്.

മേ​യ് ഒ​ന്നി​നാ​ണ് സ്പു​ട്നി​ക് വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഒ​ന്ന​ര ല​ക്ഷം ഡോ​സ് വാ​ക്സി​നാ​ണ് ഡോ. ​റെ​ഡ്ഡീ​സ് ല​ബോ​റ​ട്ട​റീ​സ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. മേ​യ് 16ന് ​ര​ണ്ടാം ബാ​ച്ചാ​യി 60,000 ഡോ​സ് വാ​ക്സി​നും എ​ത്തി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ക്സി​ന്‍റെ ഡോ​സ് ഒ​ന്നി​ന് 995 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക്. കോ​വി​ഡി​നെ​തി​രേ 91.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണ് ഈ ​വാ​ക്സിനെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.