
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,55,102 പേർ രോഗമുക്തി നേടി. 3,741 മരണം റിപ്പോർട്ട് ചെയ്തു.സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ 2,65,30,132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. കണക്കുകളനുസരിച്ച് 2,99,266 പേർ മരിച്ചു.
ഈ മാസം ഇതുവരെ 90,000ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടു സംസ്ഥാനങ്ങളിൽ സജീവ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.
ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 31ന് രാവിലെ അഞ്ചുവരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 31 മുതൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ തുറക്കും. മൂന്നു മാസത്തിനുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കുക എന്നതു സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും നടത്തുകയാണെന്നും കേജരിവാൾ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല