
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്. 24 മണിക്കൂറിനുള്ളില്‍ 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 3,660 പേരാണ് മരിച്ചത്. 20,70,508 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 23,43,152 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,59,459 പേര് രോഗമുക്തരായി. ഇതുവരെ 2,75,55,457 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 3,18,895 പേർ മരിക്കുകയും ചെയ്തു.
കര്‍ണാടകയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്- 4.02 ലക്ഷം പേര്. തമിഴ്നാടാണ് തൊട്ടുപിന്നില്‍. 3.13 ലക്ഷം പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ 3.03 ലക്ഷം പേരും കേരളത്തില്‍ 2.42 ലക്ഷം പേരും രോഗബാധിതരാണ്. ആന്ധ്രയിൽ 1.86 ലക്ഷം പേരാണ് കോവിഡ് ബാധിതർ.
കോവിഡ് കേസുകള്‍ കുറഞ്ഞു തുടങ്ങിയ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി ‘അണ്‍ലോക്കിലേക്ക്’. തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ മന്ദഗതിയില്‍ തുറന്നു തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണവിധേയമാക്കിയതിൽ ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങള്‍ക്കും കെജ്രിവാള് നന്ദി പറഞ്ഞു.
കൊറോണയില്‍ നിന്നും രക്ഷപ്പെട്ട ബാക്കിയുള്ള ജനങ്ങള്‍ പട്ടിണി മൂലം മരിക്കാതിരിക്കാന്‍ തുറന്നു നല്‍കുകയാണെന്ന് കെജ്രിവാള് വ്യക്തമാക്കി. ഇളവുകള്‍ അനുവദിക്കുന്നത് പതിയെ പതിയെ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അഭിപ്രായമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയും കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ അണ്‍ലോക്ക് നിര്‍ത്തി വെയ്ക്കുമെന്നും, അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കെജ്രിവാൾ ഓർമ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല