
സ്വന്തം ലേഖകൻ: വാക്‌സിൻ വിതരണം വൈകുന്നത് മൂലം വിദേശത്തു നിന്ന് നാട്ടിലെത്തിയ മലയാളികൾ തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ. പലർക്കും ജോലി നഷ്ടപെടുന്ന അവസ്ഥയാണ്. വാക്‌സിൻ 2 ഡോസും പൂർത്തിയാക്കിയ രേഖയുള്ളവർക്ക് മാത്രമേ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ.
എന്നാൽ രണ്ടാം ഘട്ട വാക്‌സിൻ ലഭിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലർക്കും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. 6 മാസത്തിനുള്ളിൽ മടങ്ങിയില്ലെങ്കിൽ വീസ റദ്ദാകും. നാട്ടിലുള്ള പലർക്കും വാക്സീൻ റജിസ്ട്രേഷൻ നടത്താൻ പോലും ഇതുവരെ പല കഴിഞ്ഞിട്ടില്ല. ആദ്യ ഡോസ് ഇപ്പോൾ എടുത്താൽ മാത്രമേ ആറുമാസം തികയും മുൻപ് രണ്ടാം ഡോസും പൂർത്തീകരിച്ച് വിദേശത്തേക്കു മടങ്ങാനാകൂ.
എന്നാൽ 18 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ വാക്‌സിനേഷൻ ആരംഭിച്ചിട്ടേ ഉള്ളൂ എന്നതും ആശങ്കയാണ്. ഈ പ്രായ പരിധിയിലുള്ള ആയിരക്കണക്കിനു ഗൾഫ് മലയാളികൾ ഇപ്പോൾ നാട്ടിലുണ്ട്. വാക്സീൻ റജിസ്ട്രേഷനു പോലും ഇവരിൽ ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. റജിസ്ട്രേഷനിൽ ഇവർക്ക് ഇതുവരെ മുൻഗണനയും ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല