1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്​ വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ച്​ ഇന്ത്യ. യാത്രാവിലക്ക്​ പിൻവലിക്കണം എന്നാവശ്യപ്പെട്ട്​ രാജ്യങ്ങളുമായി ആശയവിനിമയത്തിന്​ തുടക്കം കുറിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുൻകരുതൽ നടപടികൾ ശക്​തമാക്കി യാത്രക്കാരുടെ പോക്കുവരവിന്​ സൗകര്യം ഒരുക്കാനാണ്​ കേന്ദ്രനീക്കം.

രണ്ടാം കോവിഡ്​ തരംഗം രൂക്ഷമായി ബാധിച്ചതിനെ തുടർന്ന്​ ഇന്ത്യക്ക്​ പല രാജ്യങ്ങളും യാത്രാ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസം ഏർപ്പെടുത്തിയ വിലക്ക്​ അനിശ്​ചിതമായി തുടരുന്ന സാഹചര്യത്തിലാണ്​ ഇന്ത്യയുടെ ഇടപെടൽ. ഗൾഫ്​ ഉൾപ്പെടെ ഇരുപതിലേറെ രാജ്യങ്ങളുമായുള്ള എയർ ബബി​ൾ സംവിധാനം സമ്പൂർണ സ്വഭാവത്തിൽ പുനഃസ്​ഥാപിക്കാനുള്ള നീക്കത്തിലാണ്​ ഇന്ത്യ.

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കെ നിയ​ന്ത്രണങൾക്കു വിധേയമായി വിമാന സർവീസുകൾ പുനരാരംഭിക്കാം എന്ന വിലയിരുത്തലാണ്​ കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്നത്​. നാല്​ ലക്ഷത്തിനു മുകളിൽ ഉണ്ടായിരുന്ന പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഇപ്പോൾ അര ലക്ഷത്തിനും ചുവടേക്ക്​ വന്നിട്ടുണ്ട്​.

വാക്​സിൻ സ്വീകരിച്ചവർക്ക്​ യാത്രാനുമതി നൽകാനുളള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കവും ഇന്ത്യക്ക്​ പ്രേരണയാണ്​. യാത്ര പുനരാരംഭിക്കാൻ വിവിധ രാജ്യങ്ങളുമായി ആശയ വിനിമയം തുടരുമെന്ന്​ വിദേശകാര്യ വക്​താവ്​ അരിന്ദം ബക്​ഷി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.