1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2021

സ്വന്തം ലേഖകൻ: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആറ് മുതല്‍ പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ നിരീക്ഷത്തിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാസ്‌ക് ധരിക്കാം

പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാമെന്നും ഡയറക്ടറേറ്റ് ജനറല്‍ മെഡിസിന്‍ ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ പുറത്തിറക്കി നിര്‍ദേശത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച, ലക്ഷണങ്ങളില്ലാത്ത കുട്ടികളിലെ സ്റ്റിറോയിഡ് ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല.

ലക്ഷണങ്ങളോട് കൂടി മിതമായ അണുബാധയുള്ളവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കണം. പതിനെട്ട് വയസില്‍ താഴെയുള്ളവരില്‍ റെംഡിസിവര്‍ ഉപയോഗത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ എന്നതില്‍ പഠനം നടക്കുന്നതേയുള്ളൂ അതിനാല്‍ 18 വയസില്‍ താഴെയുള്ളവരില്‍ റെഡിംസിവര്‍ ഉപയോഗിക്കേണ്ടതില്ല എന്നാണ് ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക പാരസെറ്റമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാം. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക പാരസെറ്റമോള്‍ ഡോക്റുടെ നിര്‍ദേശമനുസരിച്ച് നല്‍കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സിടി സ്‌കാന്‍ പരിശോധന കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് മരണം സര്‍വ്വകാല റെക്കോര്‍ഡില്‍; കോവിഡിന്റെ രണ്ടു തരംഗത്തിനിടെയിലും റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലത്തേത്. ഇന്നലെ 6148 പേര്‍ മരണമടഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. 94,052 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെ 1,51,1367 പേരാണ് രോഗമുക്തരായത്. ബിഹാറില്‍ ഇന്നലെ ഒറ്റയടിയ്ക്ക് 3971 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതാണ് നിരക്ക് കുത്തനെ ഉയർത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.