1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നത് ഗവേഷകര്‍. വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ ഉറവിടം മഹാരാഷ്ട്രയാണെന്നാണ് നിഗമനം. അമരാവതിയില്‍ ഫെബ്രുവരിയിലാണ് കൊറോണ വൈറസിന്റെ B.1.617 വകഭേദം കണ്ടെത്തിയത്. യുകെ, ആഫ്രിക്ക,ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം ആ്രന്ധാപ്രദേശിലെ അമരാവതിയിൽ നിന്നും വ്യാപിച്ച B.1.617 വകഭേദമായ വൈറസ് ആണ് രാജ്യത്ത് ആഞ്ഞടിക്കുന്നതെന്ന് ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3,14,835 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് സൂചന. മേയ് 11 മുതല്‍ 15 വരെയുള്ള തീയതികളില്‍ രോഗികളുടെ എണ്ണം മൂര്‍ധന്യത്തിലെത്തും. ഈ സമയം 33-35 ലക്ഷം പേര്‍ ചികിത്സയിലുണ്ടാകുമെന്നും കാണ്‍പുര്‍ ഐഐടിയിലെ വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അടുത്ത മൂന്നാഴ്ച കൂടി രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന ശേഷമായിരിക്കും കുറഞ്ഞു വരിക. നിലവിലെ ട്രെന്‍ഡ് പരിഗണിച്ചാല്‍ മേയ് പകുതിയോടെ ഇത് പരാമ്യതയിലെത്തും. ആദ്യ തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17നായിരുന്നു കോവിഡ് മരാഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നത്. 10 ലക്ഷത്തിലേറെ പേര്‍ അന്ന് ചികിത്സയിലുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടിയിലധികം ഇത്തവണ രോഗികളുണ്ടാകുമെന്നാണ് സൂചന.

നിലവിലെ കണക്കുകള്‍ മഹാരാഷ്ട്രയും ഛത്തീസ്ഗഡും പുതിയ രോഗികളുടെ കണക്കില്‍ അതിനെറ പരാമ്യതയില്‍ എത്തിക്കഴഇഞ്ഞു. ഏപ്രില്‍ 25 ഓടെ ബിഹാറില്‍ രോഗികള്‍ കുതിച്ചുയരും. 25-30 വരെ പ്രകാരം ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലായിരിക്കും പുതിയ രോഗികള്‍ ഏറ്റവും കൂടുതല്‍ വരിക. മേയ് 1-5 വരെ അത് ഒഡീഷയിലും പശ്ചിമ ബംഗാളിലുമായിരിക്കും. മേയ് 6-10 വരെ തമിഴ്‌നാടും ആന്ധ്രാപ്രദേശുമായിരിക്കും മുന്നില്‍.

മേയ് 1-5 വരെ പ്രതിദിനം 3.3 ലക്ഷംമുതല്‍ 3.5 ലക്ഷം വരെ രോഗികള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തേക്കും. ഇതോടെ ആക്ടീവ് രോഗികളുടെ എണ്ണം 33-35 ലക്ഷമായി ഉയരും. മധ്യപ്രദേശ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളുടെ രോഗികളുടെ പ്രതിദിന വര്‍ധനവ് പരിശോധിച്ചുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ സംസ്ഥാനങ്ങളുടെ കാര്യത്തിലും ഒരു നിഗമനത്തിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.