1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2020

സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് വാക്സീന്‍ (കോവാക്സീൻ) വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന ഓക്സ്ഫോർഡ് വാക്സീൻ ഇതിനകം സമാന്തരമായി ഉൽ‌പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്, ഐസി‌എം‌ആർ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ കൂടാതെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന സൈഡസ് കാഡില സൈക്കോവ്-ഡി വാക്സീനും ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ വാക്സീനും രാജ്യത്തുടനീളം പരീക്ഷിക്കും.

ആരോഗ്യ പ്രവർത്തകർ, 65 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗാവസ്ഥയുള്ളവർ എന്നിവർക്കാവും മുൻഗണന. ലഭ്യമായ ഡോസുകളുടെ എണ്ണത്തെ ആശ്രയിച്ച്, എല്ലാവർക്കും വാക്സീൻ നൽകുന്നതിനുള്ള ഒരു പ്രത്യേക ഡ്രൈവ് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.