
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയതോടെ കോവിഷീല്‍ഡ് വാക്സിന് എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല.
വിദേശികളുടെ കുവൈത്തിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന് പട്ടികയില്‍ ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിനും ഉള്‍പ്പെടുന്നു.
അതേസമയം ഇന്ത്യ ഉള്‍പ്പെടയുള്ള അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ടുള്ള പ്രവേശനം സംബന്ധിച്ചു തീരുമാനമായിട്ടില്ല. അതേസമയം കുവൈത്തിലുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു മാസത്തിനകം ആദ്യ ഡോസ് വാക്സിന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം.
കൂടാതെ അടുത്ത മൂന്നു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്ക്കും രണ്ടു ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുകയാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍സെക്രട്ടറി ഡോ. ബൂതായിന അല്‍ മുദാഫ് അറിയിച്ചു.
അതിനിടെ വിദേശരാജ്യത്ത് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിെൻറ ഏതെങ്കിലും വകുപ്പിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വാക്സിനേഷൻ സെൻററുകളിലും ആശുപത്രികളിലും രജിസ്ട്രേഷനായി എത്തിയിരുന്നു. തുടർന്നാണ് മന്ത്രാലയം അറിയിപ്പു നൽകിയത്. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്.
സിവിൽ െഎ.ഡി, ഇ-മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും. ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത് ഡിപ്പാർട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല