1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2022

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്ന യുഎഇ താമസക്കാര്‍ക്ക് ഇനി മുതല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ) അനുമതി ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വിസക്കാര്‍ക്ക് മുമ്പ് യാത്രയ്ക്ക് മുമ്പ് ജിഡിആര്‍എഫ്എയുടെ അനുമതി തേടണമെന്ന് നിബന്ധന ഉണ്ടായിരുന്നു. മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ഐസിഎയുടെ അനുമതി ആയിരുന്നു തേടേണ്ടിയിരുന്നത്. ഇപ്പോള്‍ ഇത് രണ്ടുമാണ് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കോവിഡ് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കിയിരുന്നു.

യുഎഇയിലെ വിവിധ വിമാനക്കമ്പനികള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ്, ഷാര്‍ജ. റാസല്‍ഖൈമ എന്നീ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കാണ് ആദ്യം ഇളവ് നല്‍കിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ദുബായിലെ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന വേണ്ട. അബുദാബിയിലേക്ക് നേരത്തെ തന്നെ ഇളവ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.

അബുദാബിയിലേക്ക് എത്തുന്നവര്‍ക്ക് റാപിഡ് പരിശോധന നിര്‍ബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി. ഇത്തിഹാദ് വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് ഇത്തിഹാദ് എടുത്ത് ഒഴിവാക്കി. യാത്രക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം വേണമെന്ന നിബന്ധനകള്‍ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ വേണം. ഇതിന്റെ രേഖകള്‍ കൈവശം വെക്കണം. ക്യൂആര്‍ കോഡ് ഉള്ള ആര്‍ടിപിസിആര്‍ പരിശോധ ഫലം ആണ് കൈവശം കരുതേണ്ടത്.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പോകുന്നവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഭൂരിഭാഗം പ്രവാസികളും യുഎഇയില്‍ നിന്ന് വാക്‌സിനെടുത്തവരായതിനാല്‍ പുതിയ തീരുമാനം നല്ലെരു ശതമാനം പ്രവാസികള്‍ക്കും ഉപകാരം ചെയ്യില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.