1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2024

സ്വന്തം ലേഖകൻ: 18-ാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍

ഒറ്റ ഘട്ടം-17 സംസ്ഥാനങ്ങള്‍, 5 കേന്ദ്രഭരണ പ്രദേശങ്ങള്‍ (കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്രനഗര്‍ ഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാലാലാന്‍ഡ്, സിക്കിം, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്)

രണ്ട് ഘട്ടം-നാല് സംസ്ഥാനങ്ങള്‍ (കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍)

മൂന്ന് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (ഛത്തീസ്ഗഡ്, അസം)

നാല് ഘട്ടം-മൂന്ന് സംസ്ഥാനങ്ങള്‍ (ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്)

അഞ്ച് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (മഹാരാഷ്ട്ര, ജമ്മു കശ്മീര്‍)

ഏഴ് ഘട്ടം-മെൂന്ന് സംസ്ഥാനങ്ങള്‍ (ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍)

നിലവിലെ 17-ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുക. അതിനു മുമ്പ് പുതിയ ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കണമെന്നാണ് ചട്ടം. ഇക്കുറി എത്രഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ ഏഴു ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്.

ഇത്തവണ ആറു ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. മൂന്നാം ഘട്ടത്തിലായിരിക്കും കേരളം ജനവിധി എഴുതുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മാസം കേരളത്തില്‍ വിവിധ ആഘോഷങ്ങളുടെ സമയമാണ്. ഇതു കണക്കിലെടുത്ത് വിഷുവിനും പെരുന്നാളിനും ശേഷമുള്ള തീയതിയലായിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതിയതായി ചുമതലയേറ്റ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

സിക്കിം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ഇന്നു പ്രഖ്യാപിക്കും. അതേസമയം ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നതില്‍ വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.