1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2021

സ്വന്തം ലേഖകൻ: ആദായനികുതി ഓൺലൈനായി നൽകുന്നതിനുള്ള പുതിയ പോർട്ടൽ www.incometax.gov.in ഇന്നു മുതൽ പ്രവർത്തിക്കും. പുതിയ പോർട്ടലിലേക്കു മാറുന്നതിനായി കഴിഞ്ഞ ഒരാഴ്ചയായി പോർട്ടൽ ‘ബ്ലാക്ക് ഔട്ടി’ലായിരുന്നു. നികുതി അടയ്ക്കാൻ പുതിയ മൊബൈൽ ആപ്പും വൈകാതെ പുറത്തിറക്കും. പുതിയ പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ പെട്ടെന്നു വിലയിരുത്തി റീഫണ്ട് ഉടൻ നൽകാനാവുമെന്ന് അധികൃതർ പറഞ്ഞു. ഇടപാടുകളും മറ്റും ഡാഷ്ബോർഡിൽ കാണാനും സംവിധാനമുണ്ട്.

പോർട്ടൽ ഇന്നു സജീവമാകുമെങ്കിലും പുതിയ രീതിയിലുള്ള നികുതി അടയ്ക്കൽ ഈ മാസം 18 മുതലേ പ്രവർത്തിക്കൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അറിയിച്ചു. അഡ്വാൻസ് ടാക്സ് വിഹിതം അടയ്ക്കുന്നതിനുള്ള അവസാന തീയതി കഴിഞ്ഞ ശേഷമേ പുതിയ രീതി ആരംഭിക്കൂ. പുതിയ രീതിയിൽ നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി മാർഗങ്ങളുപയോഗിച്ചു നികുതി അടയ്ക്കാനാവും.

സ്വതന്ത്ര റിട്ടേൺ തയാറാക്കൽ സോഫ്റ്റ്‌വെയറും ഐടിആർ 1, 4(ഓൺലൈൻ, ഓഫ്‌ലൈൻ), ഐടിആർ 2 (ഓഫ് ലൈൻ) ഫോമുകൾ പൂരിപ്പിക്കാനുള്ള സഹായ ചോദ്യങ്ങളുമുണ്ടാകും. ഐടിആർ 3 മുതൽ 7 വരെയുള്ളവയ്ക്കു വേണ്ട സംവിധാനങ്ങൾ വൈകാതെ ഏർപ്പെടുത്തും.നികുതിദായകർക്കു സ്വന്തം പ്രൊഫൈലിൽ വിവരങ്ങൾ പുതുക്കാനും സൗകര്യമുണ്ട്. സഹായത്തിനായി കോൾ സെന്ററും ആരംഭിക്കും.

വിശദാംശങ്ങൾ അറിയാം

നിലവിലെ വെബ് വിലാസമായ incometaxindiaefiling.gov.in എന്നതിനുപകരം incometax.gov.in എന്നതായിരിക്കും പുതിയ വിലാസം.

റിട്ടേൺ നൽകിയ ഉടനെ പ്രൊസസിങ് നടക്കും. ഉടനടി റീഫണ്ടും നൽകും.

ഇ-ഫയലിങുമായി ബന്ധപ്പെട്ട് പൂർത്തിയാക്കാനുള്ള നടപടികൾ ഒരു ഡാഷ്‌ബോർഡിൽ കാണിക്കും. തുടർ നടപടികളുടെയും ഇടപാടുകളുടെയും വിവരങ്ങൾ അതിൽ ഉണ്ടാകും.

ഐടിആർ തയ്യാറാക്കാൻ സൗജന്യ സോഫ്റ്റ് വെയർ ഉണ്ടാകും. ചോദ്യങ്ങൾക്ക് യഥാസമയം മറുപടിയും ലഭിക്കും.

ഐടിആർ 1, 4 (ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ) ഐടിആർ 2(ഓഫ്‌ലൈൻ) സോഫ്റ്റ് വെയറുകളാണ് ലഭ്യമാക്കുക.

ഐടിആർ 3,5,6,7 തുടങ്ങിയവ തയ്യാറാക്കാനുള്ള സൗകര്യവും പോർട്ടലിൽ വൈകാതെ ഉൾപ്പെടുത്തും.

ശമ്പളം, വാടക, ബിസിനസ്, പ്രൊഫഷൻ എന്നിവയിൽനിന്നുള്ള വരുമാനം മുൻകൂറായി പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യും.

ശമ്പളം, വരുമാനം, മൂലധനനേട്ടം, ലാഭവിഹിതം, ടിഡിഎസ് വിവരങ്ങൾ എന്നിവയും നേരത്തെതന്നെ ഐടിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

അന്വേഷണത്തിന് യഥാസമയം മറുപടി നൽകാൻ കോൾസെന്റർ സേവനം.

ഓൺലൈനായി നികുതി അടയ്ക്കാൻ യുപിഐ ഉൾപ്പടെയുള്ള സൗകര്യം.

ഇ-ഫയലിങ് പോർട്ടലിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് ജൂൺ 18ന് പുറത്തിറക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.