1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2022

സ്വന്തം ലേഖകൻ: ഇന്ത്യ, ഇസ്രായേല്‍,യുഎഇ, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം നടക്കുമെന്ന് വൈറ്റ് ഹൗസ്. ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പുനരുജ്ജീവിപ്പിക്കുന്നതിന്റേയും ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ രാഷ്ട്രസഖ്യം രൂപീകരിച്ചത്. I2U2 എന്നാണ് സഖ്യം അറിയപ്പെടുക.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി നെഫ്‌റ്റെയില്‍ ബെന്നെറ്റ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അടുത്തമാസം നടക്കുന്ന ആദ്യ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കും. ഭക്ഷ്യസുരക്ഷ പ്രതിസന്ധി, രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട സഹകരണം തുടങ്ങിയവ ആദ്യത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

പുതിയ സഖ്യത്തിലെ രാഷ്ട്രങ്ങള്‍ ടെക്‌നോളജി ഹബ്ബുകളാണെന്ന് വൈറ്റ് ഹൗസ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള, ലോകമാര്‍ക്കറ്റില്‍ തന്നെ ഏറെ ഡിമാന്‍ഡുള്ള ഉത്പന്നങ്ങളുടെ വന്‍തോതിലുള്ള നിര്‍മ്മാതാവും വലിയ വിപണിയുമാണ് ഇന്ത്യ. അതിനാല്‍ സാങ്കേതികവിദ്യ, വ്യാപാരം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഈ രാഷ്ട്രങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.