1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയില്‍ 18,000 അടി ഉയര്‍ത്തില്‍ സൈനിക സാന്നിധ്യം ഉറപ്പാക്കി ഇന്ത്യ. മോദിഷീജിന്‍ പിങ് കൂടികാഴ്ചകള്‍ നടക്കുന്നതിനിടെയാണ് ചൈനീസ് അതിര്‍ത്തിയില്‍ 96 ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം പ്രകടമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായതിന് പിന്നാലെയാണ് ഇന്ത്യ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നത്. 3488 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യചൈന അതിര്‍ത്തിയില്‍ കൂടുതല്‍ ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിലുടെ ചൈനീസ് കടന്നുകയറ്റം ഫലപ്രദമായി പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.

പുതിയ ഔട്ട്‌പോസ്റ്റുകള്‍ വരുന്നതിലുടെ ദുര്‍ഘടമായ പ്രദേശങ്ങളിലുടെ ചൈനീസ് അതിര്‍ത്തിയിലേക്ക് എത്താനുള്ള സമയത്തില്‍ ഗണ്യമായ കുറവുണ്ടാകും. 12,000 മുതല്‍ 18,000 അടി ഉയരത്തിലുള്ള ഔട്ട്‌പോസ്റ്റുകള്‍ ചൈനീസ് നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ഫലപ്രദമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. പുതിയ ഔട്ട്‌പോസ്റ്റുകള്‍ വരുന്നതോടെ ഇന്ത്യചൈന അതിര്‍ത്തിയിലെ ഇന്തോ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ ഔട്ട്‌പോസ്റ്റുകളുടെ എണ്ണം 277 ആകും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.