1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2021

സ്വന്തം ലേഖകൻ: കുവൈത്തും ഇന്ത്യയും തമ്മില്‍ സംയുക്ത ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് എം ഒ യു വില്‍ ഒപ്പ് വച്ചു. ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണവും സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്തുന്ന ധാരണ പത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കുവൈത്ത് വിദേശ കാര്യമന്ത്രിയുടേയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്യും, കുവൈത്ത് ഉപ വിദേശകാര്യമന്ത്രി മജ്ദി അഹ്‌മദ് അല്‍ ദഫിരിയും ധാരണ പത്രത്തില്‍ ഒപ്പുവച്ചു.

നിര്‍ണ്ണായകമായ വ്യവസ്ഥകള്‍ അടങ്ങുന്ന ധാരണ പത്രത്തില്‍ ഒപ്പുവച്ചതിലൂടെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഈ രംഗത്ത് കൂടുതല്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

അതോടൊപ്പം ഇന്ത്യയും കുവൈത്തും തമ്മില്‍ ജോയിന്റ് കമ്മീഷന്റെ ആദ്യ യോഗം ഈവര്‍ഷം സംഘടിപ്പിക്കുമെന്നും ആരോഗ്യം, ഹൈഡ്രോകാര്‍ബണ്‍, മാന്‍ പവര്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച ഉണ്ടാകുമെന്നും വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.