1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2019

സ്വന്തം ലേഖകൻ: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപിക ജജതി കെ.പരിദയും ചേര്‍ന്നു നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കാര്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണു തൊഴിലവസരങ്ങളുട കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹിമാന്‍ഷു പോലുള്ളവര്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ആദ്യ ഔദ്യോഗിക പ്രബന്ധമാണ് സന്തോഷ് മെഹ്റോത്രയുടെയും ജജതി കെ.പരിദയുടെയും.

രാജ്യത്തെ 24 ദശലക്ഷം തൊഴിലസരങ്ങള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിയോഗിച്ച ലവീഷ് ഭണ്ഡാരിയും അമരേഷ് ദുബെയും ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠനം അവകാശപ്പെട്ടിരുന്നു. 2011-12ലെ 433 ദശലക്ഷത്തില്‍നിന്ന് 2017-18ല്‍ 457 ദശലക്ഷമായി തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.