1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2019

സ്വന്തം ലേഖകൻ: 2026 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്ത വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ചാണ്( സി.ഇ.ബി.ആര്‍) ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2026 ആകുമ്പോഴേക്കും ആഞ്ച് ട്രില്യന്‍ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2024ല്‍ ഈ നേട്ടം കൈവരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളെ മറികടന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് 2019ലായിരുന്നു. 2026ല്‍ ജര്‍മനിയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തുമെന്നാണ് സി.ഇ.ബി.ആറിന്റെ പഠനത്തില്‍ പറയുന്നത്. 2034 ആകുമ്പോഴെക്കും ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ജപ്പാന്‍ മാറുമെന്നും തുടര്‍ന്ന് അടുത്ത 15 വര്‍ഷത്തേക്ക് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാകും മുന്നിട്ടു നില്‍ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചാലും ആ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് വളരെ പണിപ്പെടേണ്ടിവരും. ഇന്ത്യന്‍ സമ്പദ്‌വ്യസ്ഥയില്‍ ആശങ്കയുടെ കാര്‍മേഘങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ച പരിഷ്‌കരണ നീക്കങ്ങളെ കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.