1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2021

സ്വന്തം ലേഖകൻ: രാ​ജ്യ​ത്തു വാ​ക്സി​ൻ ക്ഷാ​മം തു​ട​രു​ന്ന​തി​നി​ടെ ഒ​രു ത​ദ്ദേ​ശീ​യ വാ​ക്സി​ൻ കൂ​ടി ല​ഭ്യ​മാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ബ​യോ​ള​ജി​ക്ക​ൽ-​ഇ ആ​ണ് വാ​ക്സി​ൻ നി​ർ​മി​ക്കു​ക. കോ​വി​ഡ്‌ വാ​ക്‌​സി​നാ​യു​ള്ള ക​രാ​റി​ൽ രാ​ജ്യം ഒ​പ്പു​വെ​ച്ചു. വാ​ക്സി​നാ​യി 1500 കോ​ടി രൂ​പ മു​ൻ​കൂ​ർ ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രി​ൽ​നി​ന്ന് 30 കോ​ടി ഡോ​സ് വാ​ക്സി​ൻ സം​ഭ​രി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ​ദ്ധ​തി. 2021 ഓ​ഗ​സ്റ്റ് മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള​ള കാ​ല​യ​ള​വി​നു​ള​ളി​ൽ ബ​യോ​ള​ജി​ക്ക​ൽ-​ഇ വാ​ക്സി​ൻ ഉ​ല്പാ​ദി​പ്പി​ക്കു​ക​യും സം​ഭ​രി​ക്കു​ക​യും ചെ​യ്യും. ആ​ദ്യ ര​ണ്ടു ട്ര​യ​ലു​ക​ളി​ലും മി​ക​ച്ച ഫ​ലം കാ​ണി​ച്ച ബ​യോ​ള​ജി​ക്ക​ൽ-​ഇ​യു​ടെ വാ​ക്സി​ൻ മൂ​ന്നാം ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. നാ​ഷ​ണ​ൽ എ​ക്സ്പെ​ർ​ട്ട് ഗ്രൂ​പ്പ് ഓ​ണ്‍ വാ​ക്സി​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഈ ​വാ​ക്സി​ൻ പ​രി​ശോ​ധി​ച്ച് അ​നു​മ​തി​ക്കാ​യി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ഭാ​ര​ത് ബ​യോ​ട്ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു പു​റ​മേ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വി​ഷീ​ൽ​ഡ്, റ​ഷ്യ​ൻ നി​ർ​മി​ത​മാ​യ സ്പു​ട്നി​ക് എ​ന്നീ വാ​ക്സി​നു​ക​ൾ രാ​ജ്യ​ത്തു വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. അതിനിടെ കോവിഡ് വാക്‌സിന്റെ ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നഷ്ടപരിഹാരം ഈടാക്കുന്നതും നിയമപ്രശ്‌നം നേരിടേണ്ടിവരുന്നതും ഒഴിവാക്കണമെന്ന് കോവിഷീല്‍ഡ് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കോവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെകും രംഗത്തെത്തി.

നേരത്തെ ഫൈസര്‍, മൊഡേണ വാക്‌സിനുകളും ഈ ആവശ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. തദ്ദേശീയമോ വിദേശീയമോ എന്ന് പരിഗണിക്കാതെ എല്ലാ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും ഈ പരിരക്ഷ നല്‍കണമെന്നാണ് ആവശ്യം. വിദേശ കമ്പനികള്‍ക്ക് നല്‍കുകയാണെങ്കില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമല്ല, എല്ലാ വാക്‌സിന്‍ കമ്പനികള്‍ക്കും നല്‍കണമെന്ന് സിറം ആവശ്യപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു കമ്പനിക്കും ഇത്തരമൊരു ഇളവ് നല്‍കിയിട്ടില്ല.

അതിനിടെ, കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണത്തിന് ഇന്ന് തുടക്കമാകും. 2-18 വയസ്സിനിടെയുള്ള കുട്ടികളിലാണ് പരീക്ഷണം. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയായിരിക്കും തീവ്രമായി ബാധിക്കുക എന്ന ആശങ്കയാണ് കുട്ടികളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള ശ്രമം തുടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.