1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2022

സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വലിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കോവിഡ് കേസുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 120 ദിവത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്.

രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 3.94 ശതമാനമാനവും രോഗമുക്തി നിരക്ക് 98.60 ശതമാനവുമാണ്. കോവിഡ് ബാധിച്ച് 13 പേരുടെ മരണവും വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,954 ആയി.

നിലവില്‍ രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 88,284 ആണ്. വ്യാഴാഴ്ച രാജ്യത്ത് 13,313 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 38 മരണവും വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഉയര്‍ന്ന രോഗസ്ഥിരീകരണനിരക്കുള്ള ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ.

ആര്‍.ടി.പി.സി.ആര്‍. പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ വിദഗ്ധരുമായി നടത്തിയ കോവിഡ് അവലോകനയോഗത്തിലാണ് നിര്‍ദേശം. കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉള്‍പ്പെടെയുള്ള വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കണം.

രാജ്യത്ത് വാക്‌സിന്‍ക്ഷാമമില്ല. അതിനാല്‍ അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണംചെയ്യണം. മറ്റ് അസുഖങ്ങളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ വകഭേദങ്ങള്‍ തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ആഗോളതലത്തില്‍ സംഭവിച്ചേക്കാവുന്ന 3.14 കോടി കോവിഡ് മരണങ്ങളില്‍ 1.98 കോടി മരണങ്ങളെ വാക്സിനുകളുടെ ഉപയോഗം മൂലം തടഞ്ഞതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രം തടഞ്ഞ മരണങ്ങളുടെ എണ്ണം 42.10 ലക്ഷമാണ്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.