1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2020

സ്വന്തം ലേഖകൻ: ബജറ്റ്​ വിമാനകമ്പനികളായ ഗോ എയറും ഇൻഡിഗോയും ഇന്ത്യയിൽ നിന്ന്​ ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്​ച മുതലുള്ള സർവീസുകളാണ്​ റദ്ദാക്കിയത്​. ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ ധാരണ പുതുക്കിയതി​െൻറ അടിസ്​ഥാനത്തിലാണ്​ തീരുമാനം. പുതുക്കിയ ധാരണപ്രകാരം നവംബർ ഒമ്പത്​ തിങ്കളാഴ്​ച മുതൽ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറും സലാം എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്​സ്​പ്രസും മാത്രമാണ്​ സർവീസുകൾ നടത്തുകയുള്ളൂ. ഇന്ത്യക്ക്​ പുറമെ മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ വിമാന കമ്പനികൾക്കുള്ള അനുമതിയും പിൻവലിച്ചതായും അറിയുന്നു. നവംബർ 30 വരെയാണ്​ ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ സർവീസി​െൻറ കാലാവധി.

ഇൻഡിഗോ മസ്​കത്തിൽ നിന്ന്​ കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ഗോ എയർ കൊച്ചിയിലേക്കും കണ്ണൂരിനുമാണ്​ നേരിട്ടുള്ള സർവീസുകൾ നടത്തിയിരുന്നത്​. നവംബർ ഒമ്പത്​ മുതലുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്​തിരിക്കുന്നവരെ സർവീസ്​ റദ്ദാക്കിയ വിവരം വിമാന കമ്പനികൾ അറിയിച്ചുവരുകയാണ്​. ഞായറാഴ്​ചയുള്ള വിമാനത്തിൽ പോകാൻ താൽപര്യമുള്ളവർക്ക്​ കാൾ സെൻററുമായി ബന്ധപ്പെട്ടാൽ സീറ്റ്​ ലഭ്യതക്കനുസരിച്ച്​ ടിക്കറ്റുകൾ മാറ്റി നൽകും. അല്ലാത്തവർക്ക്​ ടിക്കറ്റ്​ തുക റീഫണ്ട്​ ചെയ്​തുനൽകും. റീഫണ്ടിനായി വിമാന കമ്പനികളെയോ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത ട്രാവൽ ഏജൻസികളെയോ സമീപിക്കണം.

റീഫണ്ട്​ തുക ലഭിക്കാൻ നാലു മുതൽ അഞ്ചുവരെ പ്രവർത്തി ദിവസങ്ങൾ എടുക്കുമെന്ന്​ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സർവീസ്​ റദ്ദാക്കിയത്​ കേരളത്തിലേക്കുള്ള യാത്രാ പ്രശ്​നം രൂക്ഷമാക്കുമെന്ന്​ വിലയിരുത്തപ്പെടുന്നു. നിരവധി പേരാണ്​ വരും ദിവസങ്ങളിൽ ടിക്കറ്റുകൾ ബുക്ക്​ ചെയ്​തിട്ടുള്ളത്​. നിലവിൽ ഒമാൻ എയർ കൊച്ചിയിലേക്കും സലാം എയർ കോഴിക്കോട്​, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ്​ നേരിട്ട്​ സർവീസ്​ നടത്തുന്നത്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ മാത്രമാണ്​ കേരളത്തിലെ നാല്​ വിമാനത്താവളങ്ങളിലേക്കും സർവീസ്​ നടത്തുന്നത്​.

എയർ ബബിൾ ധാരണപ്രകാരം ഒാരോ വിമാനതാവളങ്ങളിലേക്കും രണ്ട്​ പ്രതിവാര സർവീസുകൾ നടത്താൻ മാത്രമാണ്​ അനുമതിയുള്ളത്​. അതിനാൽ യാത്രക്കാർ വർധിക്കുന്ന പക്ഷം ടിക്കറ്റുകൾ ലഭിക്കാൻ പ്രയാസമാകും. സർവീസ്​ റദ്ദാക്കിയത്​ കേരളത്തിൽ നിന്ന്​ മസ്​കത്തിലേക്കുള്ള യാത്രക്കാരെയും പ്രയാസത്തി​ലാക്കും. ഒമാനിലേക്ക്​ വരുന്നവർ ഒരു മാസത്തെ കോവിഡ്​ ചികിൽസക്കുള്ള ഇൻഷൂറൻസ്​ എടുക്കേണ്ടതുണ്ട്​. വിമാനത്തി​െൻറ നമ്പർ നൽകിയാണ്​ ഇൻഷൂറൻസ്​ എടുക്കുന്നത്​. വിമാനം റദ്ദാക്കിയ സ്​ഥിതിക്ക്​ ഈ ഇൻഷൂറൻസ്​ ഉപയോഗ ശൂന്യമാകാനാണ്​ സാധ്യത.

നവംബർ 11 മുതൽ വരുന്ന യാത്രക്കാർ ഒമാനിലെത്തുന്നതിന്​ 96 മണിക്കൂർ മുമ്പ്​ കോവിഡ്​ പരിശോധനക്ക്​ വിധേയമായതി​െൻറ സർട്ടിഫിക്കറ്റ്​ കൈയിൽ കരുതേണ്ടത്​ നിർബന്ധമാണ്​. ഗോ എയർ, ഇൻഡിഗോ വിമാനങ്ങളിൽ 11ന്​ പുറപ്പെടാനിരിക്കുന്നവർ പുതിയ ടിക്കറ്റ്​ ലഭിച്ച ശേഷം മാത്രം കോവിഡ്​ പരിശോധനക്ക്​ വിധേയമായാൽ മതി. സ്വകാര്യ കമ്പനികളുടെ സർവീസിന്​ അനുമതി നിഷേധിച്ചതിനെ തുടർന്ന്​ ഒമാൻ എയറും സലാം എയറും എയർഇന്ത്യയും എയർ ഇന്ത്യ എക്​സ്​പ്രസും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകള​ുടെ ടിക്കറ്റ്​ നിരക്ക്​ ഉയർത്തിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.