
സ്വന്തം ലേഖകൻ: സമുദ്ര സുരക്ഷയിലും സൈനിക മേഖലയിലും സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും ഒമാനും തമ്മിൽ ധാരണ. സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പരസ്പരം കൈമാറും. സമുദ്രപാതകളിലെ വെല്ലുവിളികൾ നേരിടാൻ സംയുക്ത നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
ഒമാനിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, ഒമാൻ നാവികസേനാ മേധാവിയും മാരിടൈം സെക്യൂരിറ്റി കമ്മിറ്റി മേധാവിയുമായ റിയർ അഡ്മിറൽ സെയ്ഫ് നാസർ അൽ റഹ്ബി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. റോയൽ നേവി ഓഫ് ഒമാന്റെ ഷബാബ് ഒമാൻ ഷിപ് 2 ൽ അഡ്മിറൽ കരംബീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദർശനം നടത്തി.
ഒമാനും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധത്തെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. ഒമാന്റെ അമ്പതാമത് ദേശീയ ദിനത്തിന്റെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനത്തിന്റെയും ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്.’ഒമാന്‍-ഇന്ത്യ സഹകരണം, കടലിലും ആകാശത്തും’ എന്ന തലക്കെട്ടിലുള്ള പുസ്തകത്തിന്റെ പ്രകാശനം ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അലി ബിന്‍ ഖല്‍ഫാന്‍ അല്‍ ജാബ്രിയും ഇന്ത്യന്‍ അംബാസഡര്‍ മുനുമഹാവറും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ഒമാന്‍ ഒബ്‌സര്‍വറിലെ സീനിയര്‍ എഡിറ്റര്‍ സാമുവല്‍ കുട്ടിയും സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ സന്ധ്യ റാവു മേത്തയും ചേര്‍ന്ന് രചിച്ച പുസ്തകം ഒമാന്‍ ഒബ്‌സര്‍വറും ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒമാന്റെ അമ്പതാമത് ദേശീയ ദിനത്തിന്റെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനത്തിന്റെയും ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്. അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഇന്ത്യ-ഒമാന്‍ ബന്ധത്തെ കുറിച്ച് ഏറെ എഴുതാനുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അംബാസഡര്‍ മുനുമഹാവര്‍ പറഞ്ഞു.
ചരിത്രപരമായ ബന്ധനങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള സഹകരണം, സാമ്പത്തിക-സുരക്ഷാ സഹകരണം എന്നിങ്ങനെ നീളുന്നതാണ് ബന്ധനം. 300ലധികം പേജുകള്‍ ഉള്ളതാണ് പുസ്തകം. ഇന്ത്യ-ഒമാന്‍ സഹകരണത്തിന്റെ വിവിധ ഘട്ടങ്ങളോട് നീതിപുലര്‍ത്തിയുള്ള രചന വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അംബാസഡര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല