1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഏതാണ്ട്​ ആറു മടങ്ങോളമാണ്​ വിലവർധന​. ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച്​ വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക്​ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​.

കേന്ദ്ര സർക്കാർ തീരുമാനം സവാള കയറ്റുമതിയെയും കാര്യമായി ബാധിച്ചു. വിപണിയിൽ സവാള വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽമാർഗങ്ങൾ ആലോചിച്ചുവരികയാണെന്ന് യുഎഇയിലെ ​ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു. തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ​ഇന്ത്യക്ക്​ ബദലായി യുഎഇയിലേക്ക്​സവാള ഇറക്കുമതി ചെയ്യാറ്​. ഉപഭോക്താക്കള്‍ ഇന്ത്യൻ സവാളക്കാണ്​ മുൻഗണന നൽകുന്നത്.

ന്യൂഡൽഹിയിൽ സവാള വില ഗണ്യമായി ഉയർന്നിരുന്നു. ഇതോടെയാണ്​ ഡയറക്ടറേറ്റ്​ ജനറൽ ഓഫ്​ ഫോറിൻ ട്രേഡ്​ കയറ്റുമതി നയത്തിൽ മാറ്റംവരുത്തിയത്​. മാർച്ച് ​31 വരെ സവാള കയറ്റുമതിയിൽ നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു​. ഗൾഫിലേയും മറ്റ് ​ഉപഭൂഖണ്ഡങ്ങളിലേയും അയൽരാജ്യങ്ങളിലേക്ക് ​സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ്​ ഇന്ത്യ.

ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്​ ഗൾഫ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്​. ഈജിപ്​ത്​, തുർക്കി എന്നിവിടങ്ങളിൽ നിന്ന്​ കൂടുതൽ സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ്​ വ്യാപാരികൾ ആരംഭിച്ചിരിക്കുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.