സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് നയതന്ത്ര യുദ്ധത്തിന് താത്ക്കാലിക വിരാമം; പരാതികള്‍ സംയുക്തമായി പരിഹരിക്കുമെന്ന് പ്രഖ്യാപനം. 1992ലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രതിനിധികളുടെ പെരുമാറ്റച്ചട്ടം പ്രകാരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനും സമാനമായ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നതായി പാക്ക് സര്‍ക്കാരിനോട് ഇന്ത്യ പരാതിപ്പെട്ടിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികളും പീഡനങ്ങളും പാക്കിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യ പരാതിയില്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ പാക്ക് നയതന്ത്രജ്ഞനു വളരെ മോശം അനുഭവമാണുണ്ടാകുന്നതെന്നു പറഞ്ഞു പാക്ക് ഹൈക്കമ്മീഷണര്‍ സൊഹെയ്!ല്‍ മുഹമ്മദിനെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം സൊഹെയ്!ല്‍ ഇന്ത്യയിലേക്കു തിരിച്ചെത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല